NattuvarthaLatest NewsKeralaNewsIndia

സ്റ്റേറ്റ് ലിസ്റ്റിലുള്ള പല വിഷയങ്ങളും കേന്ദ്രം കട്ടെടുക്കുന്ന സാഹചര്യമാണ്, വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളണം: പി രാജീവ്

തിരുവനന്തപുരം: സ്റ്റേറ്റ് ലിസ്റ്റിലുള്ള പല വിഷയങ്ങളും കേന്ദ്രം കട്ടെടുക്കുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി പി രാജീവ്. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ജനാധിപത്യ രാജ്യത്ത്, എകശിലാത്മകമായ സംസ്‌ക്കാരത്തിലേക്ക് ജനങ്ങളെ കേന്ദ്രീകരിക്കാനുളള എതൊരു ശ്രമവും ഭരണഘടന മൂല്യങ്ങൾക്കെതിരെയുളള വെല്ലുവിളിയാണെന്നും, വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുമ്പോഴാണ് ജനാധിപത്യം വിജയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read:തിരുവനന്തപുരം ലോ കോളേജ് സഘർഷം: സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്‌പോര്

‘ഏത് മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും അവരവരുടെ വിശ്വാസത്തിന് അനുസരിച്ച്‌ ജീവിക്കുന്നതിനും മറ്റുള്ളവരുടെ വിശ്വാസത്തെ ഉള്‍ക്കൊള്ളുന്നതിനുമുളള വിശാലമായ കാഴ്ചപ്പാട് ഉണ്ടാകേണ്ടതുണ്ട്. രാജ്യത്തിന്റെ ഭരണഘടന ഉറപ്പു നല്‍കുന്ന ഈ കാഴ്ചപ്പാട് അതിന്റെ അടിത്തറയെയാണ് വ്യാഖ്യാനിക്കുന്നത്. മതനിരപേക്ഷതയും ഫെഡറലിസവും ഭരണഘടനയുടെ അടിസ്ഥാന ശിലകളാണെങ്കിലും പലപ്പോഴും വിവിധ സ്വഭാവത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നു. സ്റ്റേറ്റ് ലിസ്റ്റിലുള്ള പല വിഷയങ്ങളും കേന്ദ്രം കവരുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്’, അദ്ദേഹം വിമർശിച്ചു.

‘സ്വാതന്ത്ര്യം, ജനാധിപത്യം, ഫെഡറലിസം എന്നീ സങ്കല്‍പങ്ങള്‍ സ്വാന്ത്രന്ത്ര്യം ലഭിക്കുന്ന കാലത്തും ഭരണഘടന നിര്‍മ്മാണഘട്ടത്തിലും വിഭാവനം ചെയ്ത രീതിയിലാണോ അനുഭവ ഭേദ്യമാക്കുന്നതെന്ന് സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പരിശോധിക്കപ്പെടേണ്ടതാണ്’, മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button