IdukkiLatest NewsKeralaNattuvarthaNews

14 കാരിയെ പീഡിപ്പിച്ചു : മധ്യവയസ്‌കന് 23വർഷം കഠിനതടവ്

വെള്ളിയാമറ്റം ഞരളംപുഴ വരിക്കപ്പള്ളിൽ ഷാജിയെയാണ് (50) പോക്‌സോ കോടതി സ്‌പെഷൽ ജഡ്ജി നിക്‌സൻ എം.ജോസഫ് ശിക്ഷിച്ചത്

മുട്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മധ്യവയസ്‌കന് 23 വർഷം കഠിനതടവും 3,30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വെള്ളിയാമറ്റം ഞരളംപുഴ വരിക്കപ്പള്ളിൽ ഷാജിയെയാണ് (50) പോക്‌സോ കോടതി സ്‌പെഷൽ ജഡ്ജി നിക്‌സൻ എം.ജോസഫ് ശിക്ഷിച്ചത്.

Read Also : കശ്മീർ ഫയൽസ്: 700 കാശ്മീരി പണ്ഡിറ്റുകളുടെ വേദന ഞാൻ കണ്ടു, സത്യം പുറത്തുവരണമെന്ന് തോന്നി: ദർശൻ കുമാർ പറയുന്നു

2017 ഏപ്രിൽ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. അസ്വസ്ഥത കാണിച്ച കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

സംഭവത്തിനു ശേഷം മാനസികമായി തകർന്ന പെൺകുട്ടിക്ക് പുനരധിവാസത്തിനും മറ്റുമായി അഞ്ചുലക്ഷം രൂപ ലഭ്യമാക്കാൻ നടപടി കൈക്കൊള്ളാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. പ്രോസിക്യൂഷനുവേണ്ടി പി.ബി. വാഹിദയാണ് ഹാജരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button