ന്യൂഡൽഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുകയാണ്. 1990-ൽ നടന്ന കശ്മീരി പണ്ഡിറ്റ് സമുദായത്തിന്റെ വംശഹത്യയുടെ കഥ പറയുന്ന ചിത്രത്തിൽ, കൃഷ്ണ പണ്ഡിറ്റായി വേഷമിട്ട ദർശൻ കുമാർ ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖം ശ്രദ്ധേയമാകുന്നു. സിനിമാ ഷൂട്ടിംഗ് അനുഭവത്തെ കുറിച്ചും, സിനിമ റിലീസ് ആയതിന് ശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണത്തെ കുറിച്ചും ദർശൻ വ്യക്തമാക്കുന്നു.
തന്റെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആളുകൾക്ക് തന്റെ അഭിനയം ഇഷ്ടമായെന്നും, ബോളിവുഡിൽ നിന്ന് പലരും തന്നെ വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്തുവെന്നും ദർശൻ പറയുന്നു. മുതിർന്ന സംവിധായകർ വിളിച്ച് അഭിനന്ദിക്കുമ്പോൾ, അതൊരു നേട്ടമാണെന്നും അദ്ദേഹം പറയുന്നു. തനിക്ക് ഈ സിനിമ എങ്ങനെ ലഭിച്ചുവെന്നും തന്റെ വേഷത്തിന് തയ്യാറെടുത്തത് എങ്ങനെയെന്നും ദർശൻ പറഞ്ഞു.
Also Read:ഇൻസ്റ്റഗ്രാം വഴിപരിചയപ്പെട്ട 16 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : യുവാവ് പിടിയിൽ
‘കാസ്റ്റിംഗ് ഡയറക്ടർ തരുൺ ബജാജ് ആണ് കശ്മീർ ഫയൽസിനെ കുറിച്ച് പറഞ്ഞത്. വിവേക് അഗ്നിഹോത്രിയെ കാണാൻ പോയി. സിനിമ ഒരുക്കുന്നതിന് മുൻപ് അദ്ദേഹം, എന്നെ അവരുടെ ഓഫീസിലെ തിയേറ്റർ റൂമിൽ വെച്ച് 20 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ക്ലിപ്പ് കാണിച്ചു. 700 കശ്മീരി പണ്ഡിറ്റുകളുടെ വേദനയെക്കുറിച്ചായിരുന്നു അത്. ആ വീഡിയോ കണ്ടപ്പോൾ ഞാൻ അസ്വസ്ഥനായി. ഈ സത്യം ജനങ്ങൾക്ക് മുന്നിൽ വരണമെന്ന് ഞാൻ ആഗ്രഹിച്ചു. തിരക്കഥ തന്നു. അതുമായി വീട്ടിലെത്തി. തിരക്കഥ വായിച്ചതിന് ശേഷമാണ്, കശ്മീരി പണ്ഡിറ്റുകൾ ഇത്രയധികം അനുഭവിച്ചിട്ടുണ്ടെന്നത് തിരിച്ചറിയുന്നത്. ഈ സംഭവങ്ങളൊന്നും എനിക്കറിയില്ലായിരുന്നു. അതിലെനിക്ക് ലജ്ജ തോന്നി. ഇത് ഏതെങ്കിലും മതത്തെക്കുറിച്ചോ പാർട്ടിയെക്കുറിച്ചോ ഉള്ളതല്ല. ക്രൂരവും സത്യസന്ധവുമായ സത്യമാണ്. ഇതിൽ ഒന്നും മറച്ചുവെക്കുകയോ പെരുപ്പിച്ചു കാണിക്കുകയോ ചെയ്തിട്ടില്ല’, താരം പറയുന്നു.
Post Your Comments