
കുമളി: റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥൻ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. കട്ടപ്പന ഭൂമി പതിവ് ഓഫീസിലെ ജീവനക്കാരൻ കുമളി പൂമാവിൽ ബാലമുരുകൻ (45) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. സുഹൃത്തുകൾക്കൊപ്പം നടക്കാനിറങ്ങിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ബാലമുരുകനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read Also : ഹിന്ദു രാഷ്ട്ര നിര്‍മ്മിതിയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഹിജാബ് നിരോധനം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് രാവിലെ 10-ന് കുമളി റോസാപൂക്കണ്ടത്തുള്ള വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: ശശികല. മക്കൾ: ഹരീഷ്, ഹർഷിണി, പ്രണേഷ്.
Post Your Comments