കണ്ണൂർ: മരച്ചീനിയിൽ നിന്ന് മദ്യം നിർമ്മിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ലഹരി നിര്‍മ്മാര്‍ജ്ജന സമിതി രംഗത്ത്. പാവപ്പെട്ടവന്റെ അടുക്കളയിലെ നിത്യാഹാരമായ മരച്ചീനിയെ പണക്കാരന്റെ തീന്‍മേശയിലെ മദ്യമാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ലഹരി നിര്‍മ്മാര്‍ജ്ജന സമിതി പറഞ്ഞു.
Also Read:ഖത്തർ ലോകകപ്പ് 2022: ആരോഗ്യ മേഖലയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പദ്ധതി പിൻവലിച്ചില്ലെങ്കിൽ സമാന മനസ്കരെ സംഘടിപ്പിച്ച് ലഹരി നിര്‍മ്മാര്‍ജ്ജന സമിതിയുടെ നേതൃത്വത്തില്‍ ‘മരച്ചീനി സംരക്ഷണ’ സമരം സംഘടിപ്പിക്കുമെന്ന് ലഹരി നിര്‍മ്മാര്‍ജ്ജന സമിതി ജില്ലാ കണ്‍വെന്‍ഷന്‍ മുന്നറിയിപ്പു നല്‍കി. പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിക്കാനുള്ള തീരുമാനം കേരള ജനതയെ മുഴുവന്‍ മദ്യപാനികള്‍ ആക്കാന്‍ മാത്രമേ ഉതകൂ എന്ന് കണ്‍വെന്‍ഷന്‍ വിലയിരുത്തി.
അതേസമയം, സർക്കാർ വീണ്ടും പദ്ധതി തുടരാൻ തീരുമാനിച്ചാൽ പ്രക്ഷോഭങ്ങളുമായി രംഗത്തിറങ്ങാനാണ് ലഹരി നിര്‍മ്മാര്‍ജ്ജന സമിതിയടക്കമുള്ള സന്നദ്ധ സംഘടനകളുടെ തീരുമാനം.
Post Your Comments