ThiruvananthapuramLatest NewsKeralaNattuvarthaNews

സർക്കാരിന്റേത് മറ്റൊരു സംസ്ഥാനവും നടത്താത്ത ഇടപെടൽ: വിലക്കയറ്റം സാധാരണക്കാരെ ബാധിക്കുന്നില്ലെന്ന് മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാറിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സർക്കാർ വിപണിയിൽ ശക്തമായി ഇടപെടുന്നുണ്ടെന്നും വിലക്കയറ്റം സാധാരണക്കാരെ ബാധിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

വിലക്കയറ്റത്തിന് കാരണം പെട്രോൾ, ഡീസൽ വില വർധനയാണെന്നും ജി ആർ അനിൽ ചൂണ്ടിക്കാണിച്ചു. സംസ്ഥാന സർക്കാർ, വിപണി ഇടപെടലിന് വേണ്ടി കഴിഞ്ഞ വർഷം 1853 കോടി രൂപ ചെലവഴിച്ചെന്നും മറ്റൊരു സംസ്ഥാനവും നടത്താത്ത ഇടപെടലാണ് സർക്കാർ നടത്തിയിട്ടുള്ളതെന്നും മന്ത്രി സഭയെ അറിയിച്ചു.

സിൽവർ ലൈൻ പദ്ധതി: ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടെങ്കിലും പൊതു വിപണിയേക്കാൾ കുറഞ്ഞ വിലയിൽ സപ്ലൈകോ ഔട്ട്ലെറ്റിൽ സാധനങ്ങൾ ലഭിക്കുന്നുണ്ടെന്നും അതിനാൽ, വിലക്കയറ്റം സാധാരണക്കാരെ ബാധിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, പൊതുവിപണിയിൽ മൊത്ത വിതരണക്കാരുടെ പിന്തുണയോടെ ഇടനിലക്കാർ വില ഉയർത്തുന്ന സാഹചര്യമാണുള്ളതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും വ്യാപകമാണെന്നും മനുഷ്യർ കഴിക്കുന്നതിന് മാത്രമല്ല, കന്നുകാലികൾ കഴിക്കുന്നതിനും വില കൂടിക്കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ എംഎൽഎ റോജി ജോൺ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button