തിരുവനന്തപുരം: എ എ റഹീമിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി ജോണ്‍ ട്വീറ്റ് ചെയ്തതിന് മറുപടിയുമായി അമൃത റഹീം. താനും എഎ റഹീമും ചിരിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ച് ‘നിങ്ങള്‍ ഒരു ബാലരമ ഫാന്‍ ആണോ? എങ്കില്‍ ഉറപ്പായും നിങ്ങള്‍ക്ക് ഈ ചിരിയുടെ അര്‍ത്ഥം മനസിലാകും’ എന്നാണ് അമൃത ഫേസ്ബുക്കില്‍ കുറിച്ചത്.
ഏഷ്യാനെറ്റ് ന്യൂസിനെ ടാഗ് ചെയ്തുകൊണ്ടാണ് അമൃത പോസ്റ്റ് പങ്കുവെച്ചത്. അതേസമയം, വിനു വി ജോണിന്റെ ട്വീറ്റിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. വിനു വി ജോണ്‍ റഹീമിനെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് എന്നാണ് വിമര്‍ശനം.
‘വിനുവിന്റെ അണ്ണാക്കിലേക്ക്, പോസ്റ്റ് കണ്ട ശേഷം വിനു. കിട്ടി ബോധിച്ചു.. സന്തോഷായി,
ഗംഭീരം.. ഇതിലും വലിയ മറുപടി സ്വപ്ങ്ങളില് മാത്രം,’ എന്നിങ്ങനെയാണ് കമന്റുകളില്‍ ചിലത്. എഎ റഹീമിനെ സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതിന് പിന്നാലെ, ബാലരമയിലെ കഥാപാത്രമായ ലുട്ടാപ്പിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് വിനുവിന്റെ ട്വീറ്റ് ചെയ്തത്. ‘ബാലരമ പുതിയ ലക്കം വായിച്ചു’ എന്നായിരുന്നു വിനുവിന്റെ ട്വീറ്റ്.
Post Your Comments