Latest NewsNewsInternationalGulfQatar

ഗതാഗത ലംഘന പിഴ: ഇളവ് നാളെ അവസാനിക്കുമെന്ന് ഖത്തർ

ദോഹ: ഗതാഗത ലംഘനങ്ങളുടെ പിഴ നാളെ അവസാനിക്കുമെന്ന് ഖത്തർ. ഗതാഗത ലംഘന സെറ്റിൽമെന്റ് സംരംഭത്തിന് കീഴിൽ 2021 ഡിസംബർ 18 ന് ആരംഭിച്ച 3 മാസത്തെ ഇളവ് കാലാവധിയാണ് വ്യാഴാഴ്ച്ച അവസാനിക്കുന്നത്. കഴിഞ്ഞ 3 വർഷത്തിനിടെ നടത്തിയ ഗതാഗത ലംഘനങ്ങളുടെ പിഴത്തുകയിലാണ് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

Read Also: പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ മധ്യപ്രദേശ് ഗ്രാമങ്ങളിലെ 5 ലക്ഷത്തിലധികം സ്ത്രീകൾക്ക് പുതിയ വീട്

ദീർഘകാലമായി അടയ്ക്കാതെ കിടക്കുന്ന പിഴകൾ 50 ശതമാനം ഇളവോടെ ഇപ്പോൾ അടയ്ക്കാം. ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് ട്രാഫിക് നിയമലംഘനങ്ങൾ തീർപ്പാക്കൽ പദ്ധതിയ്ക്ക് ഖത്തർ തുടക്കം കുറിച്ചത്.

മെട്രാഷ് 2 ആപ്ലിക്കേഷനിലൂടെയോ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ ട്രാഫിക് ലംഘനങ്ങളുടെ പിഴത്തുക അടയ്ക്കാം. ഇപ്പോഴത്തെ ആനുകൂല്യം ഉപയോഗപ്പെടുത്തി പിഴകൾ എത്രയും വേഗം അടച്ചുതീർക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. അടുത്ത വർഷം മുതൽ ഗതാഗത നിയമ ലംഘനങ്ങൾക്ക് കടുത്ത നിയമ നടപടികളുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Read Also: ‘സത്യത്തിന്‍റെ ധീരമായ ആവിഷ്കരണം’: ദ കശ്മീര്‍ ഫയല്‍സിനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കി അമിത് ഷാ

shortlink

Related Articles

Post Your Comments

Related Articles


Back to top button