കൊച്ചി: സോഷ്യൽ മീഡിയയിലൂടെ സൈക്കോ എന്ന് വിളിച്ച് അപമാനിച്ചതിനെതിരെ മോഹൻലാൽ ആരാധകനായ ‘ആറാട്ട്’ സന്തോഷ് വർക്കി. ഇത്തരത്തിൽ ആളുകളെ അപമാനിക്കരുതെന്നും ഇത്, വളരെ വേദനിപ്പിക്കുന്നതാണെന്നും സന്തോഷ് വ്യക്തമാക്കി. പലരും തന്നെ സൈക്കോ എന്ന് വിളിച്ച് അപമാനിച്ചതിനാൽ ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്നും സന്തോഷ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ നിരവധി പരിഹാസങ്ങളും ഭീഷണികളും സന്തോഷിന് നേരിടേണ്ടി വന്നിരുന്നു. തനിക്ക് എതിരെ സോഷ്യൽ മീഡിയയിൽ മുറവിളി കൂട്ടുകയും ഭീഷണി മുഴക്കുകയും ചെയ്തവർക്കെതിരെ ഡെപ്യൂട്ടി കമ്മീഷ്ണർക്ക് പരാതി നൽകുമെന്ന് സന്തോഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
വലയിലായ കൊമ്പൻസ്രാവിനെ ലേലത്തിൽ വിറ്റു: മത്സ്യത്തൊഴിലാളികൾക്കെതിരെ കേസ്
എൻജിനീയർ ആയ സന്തോഷ് വർക്കി ഇപ്പോൾ ഫിലോസഫിയിൽ പിഎച്ച്ഡി ചെയ്യുകയാണ്. മോഹൻലാലിന്റെ എല്ലാ സിനിമകളും ആവേശപൂർവ്വം കാണുകയും മോഹൻലാലിനുവേണ്ടി സംസാരിക്കുകയും ചെയ്യുന്ന ആരാധകനാണ് സന്തോഷ് വർക്കി.
Post Your Comments