ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും വിമർശനവുമായി ജി-23 നേതാവ് ആനന്ദ് ശർമ. ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസ് മൃദുഹിന്ദുത്വസമീപനം സ്വീകരിക്കുന്നതിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. പ്രവർത്തകസമിതി യോഗത്തിലാണ് ആനന്ദ് ശർമയുടെ പ്രതികരണം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽഗാന്ധി ഉത്തരാഖണ്ഡിൽ ഗംഗാ ആരതിയിൽ പങ്കെടുത്തിരുന്നു. ഇത്തരം, മൃദുഹിന്ദുത്വലാളനങ്ങൾ കോൺഗ്രസ് അവസാനിപ്പിക്കണമെന്നാണ് ആനന്ദ് ശർമ പറയുന്നത്. കോൺഗ്രസിന് ആത്മപരിശോധനയുടെയും ഉത്തരവാദിത്വമേറ്റെടുക്കലിന്റെയും സംസ്കാരമുണ്ടായിരുന്നെന്നും ഇപ്പോൾ, അത്തരം ആവശ്യങ്ങൾ വിമതശബ്ദമായി കണക്കാക്കുകയാണെന്നും അദ്ദേഹം പരാതിപ്പെട്ടു.
Read Also : കാറുകൾ കൂട്ടിയിടിച്ച് അപകടം : നാലുപേർക്ക് പരിക്ക്
പിസിസി അധ്യക്ഷന്മാർക്കൊപ്പം വർക്കിങ് പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്ന രീതിയെയും മറ്റ് പാർട്ടികളിൽനിന്നു വരുന്നവർക്ക് സംസ്ഥാന അധ്യക്ഷപദവി നൽകുന്നതിനെയും ശർമ വിമർശിച്ചു. ബിജെപിയിൽ നിന്നെത്തിയ നവ്ജോത് സിങ് സിദ്ദുവിന് പഞ്ചാബ് പിസിസി. അധ്യക്ഷസ്ഥാനം നൽകിയത് ഉദ്ദേശിച്ചായിരുന്നു ഇത്. പാർട്ടി ആശയത്തോട് പ്രതിബദ്ധതയുള്ളവർക്ക് മാത്രമേ അത്തരം പദവി നൽകാവൂ എന്നും ശർമ ആവശ്യപ്പെട്ടു.
Post Your Comments