കൊല്ലം : റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണുപോയ യുവാവിന്റെ ദേഹത്ത് കൂടി വാഹനം കയറി ദാരുണാന്ത്യം. കൊല്ലം പോരുവഴി സ്വദേശി നിസാം (33) ആണ് മരിച്ചത്.
റോഡില്‍ വീണ നിസാമിന്റെ ശരീരത്തിലൂടെ രണ്ട് തവണയാണ് വാഹനങ്ങള്‍ കയറിയിറങ്ങിയത്. സമീപത്തെ കടയില്‍ നിന്നും പുറത്തിറങ്ങിയ നിസാം നേരെ റോഡിന് നടുവിലേക്ക് നടന്ന് അവിടെ കിടക്കുകയായിരുന്നു.
Read Also : ഹിജാബ് വിലക്ക്, ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
അതേസമയം, റോഡില്‍ വീണ നിസാമിനെ രക്ഷിക്കാന്‍ സമീപത്തുണ്ടായിരുന്നവര്‍ തയാറായില്ല. വാഹനം തടഞ്ഞ് നിര്‍ത്തിയിരുന്നെങ്കില്‍ മരണം ഒഴിവാക്കാമായിരുന്നു. ആത്മഹത്യയാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Post Your Comments