ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചു കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ പിഡിപി നേതാവ് മെഹബൂബ മുഫ്തി . ഇത് മുസ്ലീം സ്ത്രീകളുടെ അവകാശമാണെന്നും ഒരിക്കലും അത് തടഞ്ഞ് നിര്‍ത്താന്‍ ആകില്ലെന്നും മെഹബൂബ പറഞ്ഞു. ഹിജാബ് മതവുമായി ബന്ധപ്പെട്ടതല്ല, മറിച്ച് സ്വയം തിരഞ്ഞെടുക്കുന്ന രീതിയാണെന്നാണ് മെഹബൂബ അവകാശപ്പെട്ടത്.
‘കര്‍ണാടക ഹൈക്കോടതിയുടെ വിധി നിരാശാജനകമാണ്. ഒരു ഭാഗത്ത് സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും അവരെ മുന്നോട്ട് കൊണ്ടുവരുന്നതിനെ കുറിച്ചും സംസാരിക്കുമ്പോള്‍ മറുഭാഗത്ത് അവര്‍ക്ക് ഹിജാബ് ഇടനുള്ള അവകാശങ്ങള്‍ നിഷേധിക്കുന്നു. ഇത് മതമല്ല, മറിച്ച് വ്യക്തിസ്വാതന്ത്ര്യമാണ്. ഇതില്‍ കോടതി ഇടപെടേണ്ട ആവശ്യമില്ല’, മെഹബൂബ മുഫ്തി വ്യക്തമാക്കി.
Post Your Comments