KeralaLatest NewsNews

ഹിജാബ് ഇസ്‌ലാമിൽ നിർബന്ധമാണെന്ന് പകൽ പോലെ വ്യക്തമാണ്: വിധി തീർത്തും നിരാശാജനകമാണെന്ന് തഹ്‌ലിയ

ഹിജാബ് നിരോധനത്തിൽ കർണാടക ഹൈക്കോടതി വിധി തീർത്തും നിരാശാജനകമാണ്. ഹിജാബ് ഇസ്ലാം മതത്തിന്റെ നിർബന്ധ ആചാരമല്ല എന്ന കണ്ടെത്തലിൽ നിന്നാണ് അത്തരമൊരു വിധി വന്നത് എന്നാണ് മനസിലാകുന്നത്.

കോഴിക്കോട്: കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് വിഷയത്തിൽ കര്‍ണാടക ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. ഹിജാബ് നിരോധനത്തിൽ കർണാടക ഹൈക്കോടതി വിധി തീർത്തും നിരാശാജനകമാണെന്നും, ഹിജാബ് ഇസ്ലാം മതത്തിന്റെ നിർബന്ധ ആചാരമല്ല എന്ന കണ്ടെത്തലിൽ നിന്നാണ് അത്തരമൊരു വിധി വന്നത് എന്നാണ് മനസിലാകുന്നതെന്നും ഫാത്തിമ തഹ്‌ലിയ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ കുറിച്ചു.

Read Also: ഇനി അടുത്ത ഉന്നം കേരളവും തമിഴ്‌നാടും: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ലക്ഷ്യം വെച്ച് ആം ആദ്മി

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഹിജാബ് നിരോധനത്തിൽ കർണാടക ഹൈക്കോടതി വിധി തീർത്തും നിരാശാജനകമാണ്. ഹിജാബ് ഇസ്ലാം മതത്തിന്റെ നിർബന്ധ ആചാരമല്ല എന്ന കണ്ടെത്തലിൽ നിന്നാണ് അത്തരമൊരു വിധി വന്നത് എന്നാണ് മനസിലാകുന്നത്. അങ്ങനെയെങ്കിൽ വസ്തുതാപരമായി പിശകുകളുള്ള വിധിയാണത്. ഹിജാബ് ഇസ്‌ലാമിൽ നിർബന്ധമാണെന്ന് പകൽ പോലെ വ്യക്തമാണ്. ഹിജാബ് ധരിക്കുന്നവർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന ഭരണകൂടം ജനാധിപത്യ ലോകത്ത് വിമർശിക്കപ്പെടുക തന്നെ വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button