Latest NewsNews

ഇനി അടുത്ത ഉന്നം കേരളവും തമിഴ്‌നാടും: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ലക്ഷ്യം വെച്ച് ആം ആദ്മി

കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ പാര്‍ട്ടി അംഗത്വ യജ്ഞം ആരംഭിക്കുമെന്ന് മുതിര്‍ന്ന എ.എ.പി നേതാവ് സോമനാഥ് ഭാരതിപറഞ്ഞു.

ന്യൂഡൽഹി: പഞ്ചാബിലെ വിജയം കൈവരിച്ചതിന് ശേഷം ചുവടുറപ്പിച്ച് ആം ആദ്മി. കോണ്‍ഗ്രസിനെ അപ്രസക്തമാക്കിക്കൊണ്ടാണ് ആം ആദ്മി പഞ്ചാബില്‍ ജയിച്ചുകയറിയത്. ഇപ്പോള്‍, പാര്‍ട്ടി പ്രവര്‍ത്തനം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ആം ആദ്മി പാര്‍ട്ടി യുടെ നീക്കം. കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ എ.എ.പിക്ക് യൂണിറ്റുകളുണ്ട്.

കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ പാര്‍ട്ടി അംഗത്വ യജ്ഞം ആരംഭിക്കുമെന്ന് മുതിര്‍ന്ന എ.എ.പി നേതാവ് സോമനാഥ് ഭാരതിപറഞ്ഞു.

Read Also: കോണ്‍ഗ്രസിന്റെ വമ്പൻ പരാജയം: ചെന്നിത്തലയെ വേദിയിലിരുത്തി പരിഹസിച്ച് മുഖ്യമന്ത്രി

‘പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ മിന്നുന്ന വിജയത്തിന് ശേഷം, ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ രാഷ്ട്രീയത്തില്‍ താല്‍പര്യം കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു. ദക്ഷിണേന്ത്യയില്‍ നിന്ന് അഭൂതപൂര്‍വമായ പ്രതികരണമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്’- ഭാരതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button