KeralaLatest NewsNewsIndia

ശബരിമല വിമാനത്താവളത്തിന് പാർലമെന്ററി സമിതിയുടെ പച്ചക്കൊടി: തീർത്ഥാടക ടൂറിസത്തിന് വളർച്ചയുണ്ടാക്കുമെന്ന് വിലയിരുത്തൽ

ഡല്‍ഹി: ശബരിമല വിമാനത്താവളത്തിന് പച്ചക്കൊടി. പദ്ധതി യാഥാര്‍ഥ്യമാകേണ്ടതാണെന്ന് പാർലമെന്റിന്റെ ഗതാഗത, ടൂറിസം സമിതിയുടെ റിപ്പോര്‍ട്ടിൽ പറയുന്നു. ബിജെപി എംപി ടിജി വെങ്കിടേഷാണ് സമിതിയുടെ അധ്യക്ഷൻ. വിമാനത്താവളം തീർത്ഥാടക ടൂറിസത്തിന് വളർച്ചയുണ്ടാക്കുമെന്നാണ് സമിതിയുടെ വിലയിരുത്തൽ.

തിരുവനന്തപുരം, കൊച്ചി ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാൻ ടൂറിസം മന്ത്രാലയം മുന്നോട്ടുവരണമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ പരിഹരിക്കുന്നതിന് വ്യോമ, പ്രതിരോധ മന്ത്രാലയങ്ങൾ കെഎസ്ഐഡിസിയുമായി ചർച്ച നടത്തണമെന്നും സമിതി നിർദ്ദേശിച്ചു. പദ്ധതിക്കായി വ്യോമസേനയുടെ ‘സൈറ്റ് ക്ലിയറൻസ്’ ലഭിച്ചിട്ടുണ്ടെങ്കിലും മറ്റ് നടപടികൾ പൂർത്തിയായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

‘ലോകസമാധാന സമ്മേളനം കണ്ണൂരിൽ വെച്ച് നടത്തണം, പി ജയരാജനെ സമിതി ചെയര്‍മാനാക്കണം’: റോജി എം ജോൺ

എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളത്തിന് അനുമതി തേടി കെഎസ്ഐഡിസി 2020 ജൂണിൽ വ്യോമയാന മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക സാധ്യതാ പഠന റിപ്പോർട്ട് ഡിസംബറിൽ നൽകാമെന്ന് കെഎസ്ഐഡിസി അറിയിച്ചിട്ടുണ്ടെങ്കിലും, ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button