Latest NewsKerala

‘ലോകസമാധാന സമ്മേളനം കണ്ണൂരിൽ വെച്ച് നടത്തണം, പി ജയരാജനെ സമിതി ചെയര്‍മാനാക്കണം’: റോജി എം ജോൺ

ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ മാത്രമാണുള്ളത്. പൊലീസിന് ഇന്ധനം നിറയ്ക്കാന്‍ പോലും പണമില്ല

തിരുവനന്തപുരം: ബഡ്ജറ്റിൽ ലോകസമാധാനത്തിനായി സർക്കാർ കോടികൾ നീക്കിയിരുത്തിയതിനു സോഷ്യൽ മീഡിയയിൽ വലിയ പരിഹാസമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അങ്കമാലി എംഎൽഎ നിയമസഭയിലും പരിഹാസവുമായി എത്തി. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജനെ ലോകസമാധാന സമ്മേളന സംഘാടക സമിതി ചെയര്‍മാനാക്കണമെന്ന് റോജി എം ജോണ്‍ പരിഹസിച്ചു. ലോകസമാധാന സമ്മേളനം കണ്ണൂരില്‍ വെച്ച് നടത്തണമെന്നും റോജി എം ജോണ്‍ നിയമസഭയില്‍ സംസാരിക്കവെ പറഞ്ഞു.

റോജി എം ജോണ്‍ പറഞ്ഞത് ഇങ്ങനെ,

‘ഈ ബജറ്റുമായി ബന്ധപ്പെട്ട് ഒരു ആശ്വാസം മാത്രമാണുള്ളത്. ബജറ്റ് പാസായി കഴിയുമ്പോഴേക്കും ലോകസമാധാനം ഉറപ്പാകുമെന്നത് മാത്രമാണ്. ലോകസമാധാന സമ്മേളനം കണ്ണൂരില്‍ വെച്ച് നടത്തണമെന്നും പി ജയരാജനെ സംഘാടക സമിതി ചെയര്‍മാനാക്കണമെന്നുമാണ് എനിക്ക് പറയാനുള്ളത്.’ നാടോടിക്കാറ്റ് സിനിമയിലെ ദാസന്റെയും വിജയന്റെയും അവസ്ഥയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെന്നും റോജി എം ജോണ്‍ പറഞ്ഞു.

‘നാടോടിക്കാറ്റ് സിനിമയിലെ ദാസന്റെയും വിജയന്റെയും അവസ്ഥയാണ് സര്‍ക്കാരിനെന്ന് പറയാന്‍ ആഗ്രഹിക്കുകയാണ് ഞാന്‍. അവര്‍ മദ്രാസിലെത്തി വാടകയ്ക്ക് റൂം അന്വേഷിക്കുമ്പോള്‍, അവര്‍ പറയുകയാണ്, പൂജാ മുറിയും ഉദ്യാനവും വേണമെന്ന്. പാര്‍ക്കിംഗ് അടക്കം എല്ലാ സൗകര്യങ്ങളും വേണമെന്നും. പക്ഷെ വാടക 150 രൂപയും. ഇത് പോലെ, ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ മാത്രമാണുള്ളത്. പൊലീസിന് ഇന്ധനം നിറയ്ക്കാന്‍ പോലും പണമില്ല എന്നതാണ് യഥാര്‍ത്ഥ്യം. പെട്രോള്‍ പമ്പില്‍ പോയി കടം പറയേണ്ട അവസ്ഥയാണ് സര്‍ക്കാരിന്. കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം നല്‍കാന്‍ പോലും കാശില്ല.’ അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button