Latest NewsUAENewsInternationalGulf

ദുബായ് എക്സ്പോ: ഇന്ത്യൻ പവലിയൻ സന്ദർശിച്ചത് 1.4 ദശലക്ഷത്തിലധികം പേർ

ദുബായ്: ദുബായ് എക്‌സ്‌പോയിലെ ഇന്ത്യൻ പവലിയനിൽ ഇതുവരെ സന്ദർശനം നടത്തിയത് 1.4 ദശലക്ഷത്തിലധികം പേർ. ഇന്ത്യൻ പവലിയൻ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ പവലിയൻ സന്ദർശകരുടെ എണ്ണം 1.4 ദശലക്ഷം പിന്നിട്ടതായ വിവരം അറിയിക്കുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. എക്‌സ്‌പോ 2020 ദുബായ് വേദിയിലെ ഇതുവരെയുള്ള ദിനങ്ങൾ തീർത്തും ആനന്ദപ്രദമായ ഒരു അനുഭവമായിരുന്നു. പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്ന് എക്‌സ്‌പോ 2020 ദുബായ് വേദിയിലെ ഇന്ത്യൻ പവലിയൻ അധികൃതർ അറിയിച്ചു.

Read Also: ‘മന്ത്രിക്ക് ഇല്ലാത്ത നാണക്കേട് വിദ്യാർത്ഥികൾക്ക് എന്തിനാണ്’: ബസ് കൺസെഷൻ സർക്കാരിന്റെ ഔദാര്യമല്ലെന്ന് എ.ഐ.വൈ.എഫ്

ഇന്ത്യയുടെ പങ്കാളിത്തം, ആത്മാഭിമാനം, ജനത എന്നിവയുടെ പ്രതിഫലനമാണ് ഇന്ത്യൻ പവലിയൻ. ഒക്ടോബർ ഒന്നിനാണ് ദുബായ് എക്‌സ്‌പോ വേദിയിൽ ഇന്ത്യൻ പവലിയൻ ആരംഭിച്ചത്. കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് ഇന്ത്യൻ പവലിയന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. എക്‌സ്‌പോയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച പവലിയനുകളിൽ ഒന്നാണ് ഇന്ത്യൻ പവലിയൻ.

അതേസമയം, ദുബായ് എക്സ്പോ അവസാനിച്ച ശേഷം സെമിനാറുകൾക്കും പ്രദർശനങ്ങൾക്കുമുള്ള വേദിയാക്കി ഇന്ത്യൻ പവലിയനെ ഉപയോഗപ്പെടുത്താം. 1.2 ഏക്കർ സ്ഥലത്ത് നിർമിച്ചിരിക്കുന്ന പവിലിയന്റെ പുറം ഭാഗം സ്വയം തിരിയുന്ന 600 ബ്ലോക്കുകൾ ഉപയോഗിച്ചാണ് സജ്ജീകരിച്ചിരിക്കുന്നത്.

Read Also: ചെങ്കൊടിയുമേന്തി ആസാദികൾ ഭാരതത്തിനുള്ളിൽ, വിശേഷിച്ച് കേരളത്തിൽ ഇപ്പോഴും മുദ്രാവാക്യം വിളിക്കുന്നുണ്ട്: ജോൺ ഡിറ്റോ

shortlink

Related Articles

Post Your Comments

Related Articles


Back to top button