ThiruvananthapuramNattuvarthaLatest NewsKeralaNews

അപ്രതീക്ഷിതമായി ഭാര്യ മരിച്ചതിൽ മനംനൊന്ത് വ്യാപാരി ആത്മഹത്യ ചെയ്തു

നാളെ മഞ്ജുഷയുടെ സഞ്ചയനം നടത്താനിരിക്കെയാണ് പ്രഭാകരൻ മനംനൊന്ത് ജീവനൊടുക്കിയത്.

തിരുവനന്തപുരം: ഭാര്യ അപ്രതീക്ഷിതമായി മരിച്ചതിലുള്ള മനോവിഷമം താങ്ങാൻ കഴിയാതെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മലയിന്‍കീഴ് സ്വദേശിയായ കണ്ടല കുളപ്പള്ളി നന്ദനം വീട്ടില്‍ എസ്. പ്രഭാകരന്‍ നായരെയാണ് (53) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.

Also read: റഷ്യയുടെ അടുത്ത ലക്ഷ്യം നാറ്റോ രാജ്യങ്ങൾ, വ്യോമനിരോധന മേഖല പ്രഖ്യാപിക്കുകയാണ് ഏക പ്രതിരോധ മാർഗ്ഗം: വൊളോഡിമിർ സെലെൻസ്കി

മലയിന്‍കീഴ് ജംഗ്ഷനില്‍ വ്യാപാരം നടത്തുകയായിരുന്ന പ്രഭാകരന്‍ നായര്‍ ഭാര്യ മരിച്ചതിനെ തുടർന്ന് കടുത്ത മനോവിഷമത്തിൽ ആയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രഭാകരന്‍ നായരുടെ ഭാര്യ സി. മഞ്ജുഷ (44) മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മഞ്ജുഷ മരണമടഞ്ഞത്. നാളെ മഞ്ജുഷയുടെ സഞ്ചയനം നടത്താനിരിക്കെയാണ് പ്രഭാകരൻ മനംനൊന്ത് ജീവനൊടുക്കിയത്.

പ്രഭാകരനെ ബന്ധുക്കള്‍ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. മഞ്ജുഷയും പ്രഭാകരനും ഒന്നിച്ചാണ് വ്യാപാരം നടത്തിയിരുന്നത്. ഇവര്‍ക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. കൊവിഡ് ലോക്ക്ഡൗൺ കാലത്ത് വ്യാപാരം കുറഞ്ഞതും, ഭാര്യയുടെ അപ്രതീക്ഷിത മരണവും പ്രഭാകരന്‍ നായരെ മാനസികമായി തളർത്തിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button