മലപ്പുറം: നായാട്ടിനിടെ തോക്കില്‍ നിന്ന് വെടിയേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍, രണ്ട് പേരെ കൊളത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാങ്ങ് പെരിഞ്ചോലയിൽ നായാട്ടിനിറങ്ങിയ മൂന്ന് സുഹൃത്തുക്കളില്‍ ഒരാള്‍ക്കാണ് വെടിയേറ്റത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്.
മങ്കട ചേരിയം സ്വദേശി കുന്നത്ത് മുസ്തഫക്കാണ് (38) അബദ്ധത്തിൽ വെടിയേറ്റത്. സംഭവത്തില്‍, സുഹൃത്തുക്കളായ മങ്കട കൂട്ടില്‍ സ്വദേശി പറമ്പത്ത് ഇബ്രഹീം (58), മങ്കട കര്‍ക്കിടകം സ്വദേശി മേലേടത്ത് സുനീര്‍ അലി (35) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന ലൈസന്‍സ് ഇല്ലാത്ത തോക്കില്‍ നിന്നാണ് വെടിയുതിര്‍ന്നത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുസ്തഫ നിലവിൽ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍, കൊളത്തൂര്‍ സിഐ എ. സജിത്ത്, പെരിന്തല്‍മണ്ണ ഡന്‍സാഫ് സംഘത്തിലെ എസ്ഐ സി.പി മുരളി, അന്വേഷണ ഉദ്യോഗസ്ഥരായ എന്‍.ടി കൃഷ്ണകുമാര്‍, എം. മനോജ്, പ്രശാന്ത്, ദിനേശ്, പ്രഫുല്‍ എന്നിവരാണ് കേസിൽ അന്വേഷണം നടത്തുന്നത്.
Post Your Comments