NattuvarthaLatest NewsKeralaNewsIndia

വിജയത്തിന് ഒരുപാട് അവകാശികളുണ്ടാവും, പരാജയത്തിന് അവകാശികളുണ്ടാവില്ല: കെസി വേണു​ഗോപാല്‍

തിരുവനന്തപുരം: കേരളത്തില്‍ എനിക്കെതിരെ പോസ്റ്റര്‍ പതിച്ചതിനെ ഞാന്‍ പോസീറ്റീവായിട്ടാണ് കാണുന്നതെന്ന് കെസി വേണുഗോപാൽ. പാര്‍ട്ടിക്ക് വീഴ്ച്ച പറ്റുമ്പോള്‍ പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടാവുമെന്നും അവര്‍ ഫില്‍ഡില്‍ നിന്ന് പെരുമാറുന്നവരാണ്, അവരുടെ വികാരത്തെ ഞാന്‍ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read:ദേശീയ ടീമാണോ ഐപിഎല്ലാണോ വലുതെന്ന് താരങ്ങള്‍ തീരുമാനിക്കട്ടെ: എല്‍ഗാര്‍

‘അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ പരാജയത്തെ വസ്തുനിഷ്ഠമായി പഠിച്ച്‌ ഭാവിയില്‍ വരുത്തേണ്ട തിരുത്തലുകള്‍ എന്തെല്ലാം എന്ന നിലയില്‍ വളരെ സമ​ഗ്രമായ ച‍ര്‍ച്ചയാണ് പ്രവ‍ര്‍ത്തകസമിതിയില്‍ ഉണ്ടായത്. അഞ്ച് തെരഞ്ഞെടുപ്പുകളുടേയും ചുമതലയുണ്ടായിരുന്ന നേതാക്കള്‍ പ്രവര്‍ത്തകസമിതിയില്‍ ഉണ്ടായിരുന്നു. സീനിയര്‍ നേതാക്കളും വളരെ സജീവമായി ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച്‌ വളരെ വിശദമായി യോ​ഗം ചര്‍ച്ച ചെയ്തു. വ്യക്തിപരമായ വിമര്‍ശനങ്ങളോ ആക്രമണങ്ങളോ യോ​ഗത്തിലുണ്ടായില്ല. വീഴ്ചകള്‍ പരിഹരിച്ച സംഘടന ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങണം എന്ന പൊതുവികാരമാണ് ചര്‍ച്ചയിലുണ്ടായത്’, കെസി വേണു​ഗോപാല്‍ പറഞ്ഞു.

‘കേരളത്തില്‍ എനിക്കെതിരെ പോസ്റ്റര്‍ പതിച്ചതിനെ ഞാന്‍ പൊസീറ്റീവായിട്ടാണ് കാണുന്നത്. പാര്‍ട്ടിക്ക് വീഴ്ച്ച പറ്റുമ്പോള്‍ പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടാവും. അവര്‍ ഫീല്‍ഡില്‍ നിന്ന് പെരുമാറുന്നവരാണ്, അവരുടെ വികാരത്തെ ഞാന്‍ മാനിക്കുന്നു. കേരളത്തിലുള്ളവര്‍ക്ക് എന്റെ മേല്‍ സവിശേഷമായ ഒരു അധികാരമുണ്ട്. അതാകാം ഇതിനൊക്കെ പിന്നില്‍.

പദവികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളല്ല താന്‍. സ്ഥാനമാനങ്ങള്‍ എല്ലാക്കാലത്തും ഒരാള്‍ക്ക് അവകാശപ്പെട്ടതല്ല. എന്നെ ഈ പദവിയിലേക്ക് എത്തിച്ചത് പാര്‍ട്ടിയാണ്. പാര്‍ട്ടി പറയുന്ന പോലെ പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍. വിജയത്തിന് ഒരുപാട് അവകാശികളുണ്ടാവും. പരാജയത്തിന് അവകാശികളുണ്ടാവില്ല. എന്നെ തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തണം. പാര്‍ട്ടി പദവിയേറ്റെടുത്ത് അങ്ങനെ ചെയ്യണമെങ്കില്‍ അങ്ങനെ തന്നെ ചെയ്യണം’, വേണുഗോപാൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button