![](/wp-content/uploads/2022/03/hijab.gif)
കാബൂള്‍: മേക്കപ്പും, ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ധരിച്ച് കോളേജില്‍ എത്തരുതെന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ദ്ദേശം. അഫ്ഗാനിലെ ഹെറാത്ത് യൂണിവേഴ്സിറ്റിയാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് താലിബാന്‍ ഭരണകൂടം പുറത്തിറക്കി. താലിബാന്‍ നീക്കത്തിനെതിരെ കോളേജിലും ഒരു വിഭാഗം പെണ്‍കുട്ടികള്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. അഫ്ഗാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേക്ക് മീഡിയയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
അഫ്ഗാന്‍ ഭരണം താലിബാന്‍ ഏറ്റെടുത്തതിന് പിന്നാലെ, സ്ത്രീകളുടെ വസ്ത്രധാരണത്തിലടക്കം കര്‍ശന നിയന്ത്രണങ്ങളാണ് താലിബാന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ, പതിനേഴ് രാജ്യങ്ങളിലെ വനിതാ വിദേശകാര്യ മന്ത്രിമാര്‍ അഫ്ഗാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും സ്ത്രീകള്‍ക്കെതിരായ നിയന്ത്രണങ്ങളെ കുറിച്ചും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അഫ്ഗാനില്‍ നടന്ന പ്രത്യേക യോഗത്തിലാണ് മന്ത്രിമാര്‍ ആശങ്ക പ്രകടിപ്പിച്ചത്.
സ്ത്രീകള്‍ക്കെതിരായ എല്ലാ നിയന്ത്രണങ്ങളും നീക്കണമെന്നാണ് വനിതാ മന്ത്രിമാര്‍ താലിബാന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടത്. കമ്പിളി പുതയ്ക്കുന്നത് പോലെ ഹിജാബ് ഉപയോഗിച്ച് ശരീരം മറയ്ക്കണമെന്നാണ് താലിബാന്‍ സ്ത്രീകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Post Your Comments