ദുബായ്: 100 വിവാഹങ്ങൾക്ക് സാക്ഷ്യം വഹിച്ച് ദുബായ് എക്സ്പോ വേദി. ആഭ്യന്തര മന്ത്രാലയത്തിന്റെയും ഫസാ സോഷ്യൽ സെക്യൂരിറ്റി ഫണ്ടിന്റെയും ആഭിമുഖ്യത്തിൽ നടന്ന പരമ്പരാഗത വിവാഹ ചടങ്ങിൽ 100 സ്വദേശികളാണ് വിവാഹിതരായത്. യുഎഇ പവലിയനരികിൽ ഗയാത്ത് ട്രെയിലിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.
ആദ്യമായാണ് യുഎഇയിൽ ഇത്തരത്തിൽ സമൂഹ വിവാഹം നടക്കുന്നത്. യുഎഇയുടെ പാരമ്പര്യവും സംസ്‌കാരവും പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിടുന്ന ‘ഫസാ’ പദ്ധതിയുടെ ഭാഗമായാണ് വിവാഹചടങ്ങുകൾ നടത്തിയത്.
Post Your Comments