റിലീസിന് മുമ്പ് തന്നെ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ‘ദി കാശ്മീർ ഫയൽസ്’. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ഈ ചിത്രം യഥാർത്ഥ കഥയാണ് പറയുന്നത്. താഴ്വരയിലെ കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന ചിത്രത്തിന് ഇന്ത്യയൊട്ടാകെ മികച്ച സ്വീകാര്യത കിട്ടുമ്പോഴും കേരളത്തിൽ മാത്രം അത്ര അനക്കമില്ല. കാശ്മീർ ഫയൽസ് എന്ന ചിത്രം പ്രദർശിപ്പിക്കാൻ എന്തുകൊണ്ട് കേരളത്തിലെ പല തീയേറ്ററുടമുകളും മടിക്കുന്നുണ്ടെന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ഇതുതന്നെയാണ് ചൂണ്ടിക്കാട്ടുന്നത്.
ഇറങ്ങുന്നതിനു മുന്നേ ഇത്രയും പ്രചാരണം ലഭിച്ച ഒരു പടമായിരുന്നിട്ടും, കേരളത്തിൽ പ്രദർശിപ്പിക്കാൻ തിയേറ്റർ ഉടമകൾ മടിക്കുന്നതിനു പിന്നിലെ കാരണമെന്തെന്ന് കെ സുരേന്ദ്രൻ ചോദിക്കുന്നു. ഇവർ എന്തിനെയോ ഭയക്കുന്നുവെന്നും ആരാണ് ഇത്തരം ഭയത്തിനു പിന്നിലെന്നും അദ്ദേഹം ചോദിക്കുന്നു. ആവിഷ്കാര സ്വാതന്ത്ര്യവും പുരോഗമനചിന്തയും സെലക്റ്റീവ് ആവുന്നതെന്തു കൊണ്ടെന്ന് ചോദിച്ച അദ്ദേഹം, കേരളം ഇങ്ങനെ ആയിരുന്നില്ല എന്നും ഓർമിപ്പിച്ചു.
Also Read:ശിശു സംരക്ഷണം: 120 പേരെ ജുഡീഷ്യൽ ഓഫീസർമാരായി നിയമിച്ച് അബുദാബി
‘കാശ്മീർ ഫയൽസ് എന്ന ചിത്രം പ്രദർശിപ്പിക്കാൻ എന്തുകൊണ്ട് കേരളത്തിലെ പല തീയേറ്ററുടമുകളും മടിക്കുന്നു? അവർക്ക് താൽപ്പര്യം ഇല്ലാത്തതുകൊണ്ടാവാനിടയില്ല. കാരണം ഇതുപോലെ പ്രചാരം ഇറങ്ങുന്നതിനുമുന്നേ ലഭിച്ച ഒരു ചലച്ചിത്രം അടുത്ത കാലത്തൊന്നുമിറങ്ങിയിട്ടില്ല. അപ്പോൾ അവർ എന്തിനെയോ ഭയപ്പെടുന്നു. ആരാണ് ഇത്തരം ഒരു ഭയം അവരെ അടിച്ചേൽപ്പിക്കുന്നത്? അതുതന്നെയാണ് പ്രധാനവും. കേരളം ഇങ്ങനെ ആയിരുന്നില്ല. ആവിഷ്കാര സ്വാതന്ത്ര്യവും പുരോഗമനചിന്തയും സെലക്റ്റീവ് ആവുന്നതെന്തുകൊണ്ട്? പരിഷ്കൃത സമൂഹത്തെ ഇരുത്തി്ച്ചിന്തിപ്പിക്കേണ്ടതാണ്’, കെ. സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, ആദ്യദിനം വെറും 630 തിയേറ്റുകളില്‍ മാത്രം റിലീസ് ചെയ്ത ചിത്രം, മൂന്നാം ദിവസം മൂന്നിരട്ടിയിലേറെ തിയേറ്റുകളിലേക്ക് റിലീസ് ചെയ്യപ്പെടുകയാണ്. 4.25 കോടി രൂപയാണ് ആദ്യ ദിനത്തില്‍ ചിത്രം നേടിയത്. രണ്ടാം ദിനമായ ശനിയാഴ്ച ഇതിന്‍റെ ഇരട്ടിയില്‍ ഏറെ, അതായത് 10.10 കോടിയും ചിത്രം നേടി. ഇതോടെയാണ്, ചിത്രം ആദ്യം നിഷേധിച്ച തിയേറ്റർ ഉടമകൾ സിനിമ സ്വീകരിക്കാൻ തയ്യാറായത്. നിലവിൽ, 2000 സ്ക്രീനുകളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. തൊട്ടാൽ പൊള്ളുന്ന വിഷയമായതിനാൽ തന്നെ റിലീസിന് മുന്നേ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകരെത്തിയിരുന്നു. കശ്മീരിലെ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്.
Post Your Comments