ചെന്നൈ : പീഡന പരാതി നല്‍കിയതിന്റെ പേരില്‍ നാട്ടുകാര്‍ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നുണ്ടെന്നും രക്ഷിക്കണമെന്നും അപേക്ഷിച്ച് പെണ്‍കുട്ടികള്‍. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോടാണ് വീഡിയോയിലൂടെ പതിനഞ്ചും പതിനേഴും വയസുളള പെണ്‍കുട്ടികള്‍ അപേക്ഷിച്ചത്. ഈ വീഡിയോ മുഖ്യമന്ത്രി കാണുമ്പോള്‍ തങ്ങള്‍ ജീവനോടെ ഉണ്ടാകുമോയെന്ന് അറിയില്ലെന്നും പെണ്‍കുട്ടികള്‍ പറയുന്നു. കല്‍പ്പകത്തെ മേല്‍പെരുമാള്‍ ചേരിക്ക് സമീപമാണ് സംഭവം.
Read Also : ബീവറേജ് കുത്തിത്തുറന്ന് മോഷണം: പണവും മദ്യകുപ്പികളും കവർന്നു
പരാതി നല്‍കിയിട്ടും മഹാബലിപുരം പോലീസ് കേസെടുത്തില്ല. സംരക്ഷണം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും അതും പാലിച്ചില്ല. പട്ടാളി മക്കള്‍ കച്ചി നേതാവ് ദിനേശിനും, എളപ്പന്‍, ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കുമെതിരെയാണ് ആരോപണം.
പരാതി നല്‍കിയതിന് പിന്നാലെ നാട്ടില്‍ നിന്നും പുറത്താക്കുകയാണ് ചെയ്തത്. പ്രതികളെ പിന്തുണയ്ക്കുന്ന ചിലര്‍ നിരന്തരം ഉപദ്രവിക്കുന്നു. നാട്ടുകാര്‍ ഒറ്റപ്പെടുത്തുന്നു. വീടിന് പുറത്തിറങ്ങാന്‍ പോലും പേടിയാകുകയാണ്. ഇത്തരത്തില്‍ ഭയന്ന് ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണെന്ന് പതിനേഴുകാരിയായ പെണ്‍കുട്ടി പറഞ്ഞു.
അമ്മാവന്റെ മകന്‍ പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയതിന് പിന്നാലെയാണ് നാട്ടുകാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തിന് എതിരായി തിരിഞ്ഞതും ഒറ്റപ്പെടുത്താന്‍ തുടങ്ങിയതും. പരാതിയുമായി മുന്നോട്ട് പോയാല്‍ വീടിന് തീവെയ്ക്കും എന്നാണ് ഭീഷണി.
Post Your Comments