തിരുവനന്തപുരം: ചിന്ത വാരികയില്‍വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഐയുടെ രാഷ്ട്രീയ പ്രസിദ്ധീകരണം നവയുഗം. ചിന്തയിലെ ലേഖനത്തിലുള്ളത് ഹിമാലയന്‍ വിഡ്ഢിത്തങ്ങളാണെന്നും ശരിയും തെറ്റും അംഗീകരിക്കാന്‍ സിപിഎമ്മിന് ഒരിക്കലും കഴിഞ്ഞിട്ടില്ലെന്നുമാണ് നവയുഗത്തിലെ വിമര്‍ശനം. നക്സല്‍ബാരി ഉണ്ടായതിന്‍റെ ഉത്തരവാദിത്തം സിപിഎമ്മിനാണെന്നും യുവാക്കള്‍ക്ക് സായുധ വിപ്ലവ മോഹം നല്‍കിയത് സിപിഎമ്മാണെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തലുണ്ട്. ഇഎംഎസിനെയും രൂക്ഷമായി നവയുഗത്തിലെ ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. കൂട്ടത്തില്‍ ഉള്ളവരെ വര്‍ഗവഞ്ചകര്‍ എന്നുവിളിച്ചത് ഇഎംഎസ് ആണെന്നാണ് നവയുഗത്തിലെ ആരോപണം.
എന്നാൽ, ഇ രാമചന്ദ്രനാണ് ചിന്തവാരികയിൽ സിപിഐയെ വിമർശിക്കുന്ന ലേഖനമെഴുതി തുടക്കം കുറിച്ചത്. സിപിഐ പാർട്ടി കോൺഗ്രസിന് മുന്നോടിയായി അവതരിപ്പിച്ച രേഖയിൽ ഇടതുപക്ഷത്തെ തിരുത്തൽ ശക്തിയായി നിലകൊള്ളുമെന്ന പരാമർശത്തിന് എതിരെയായിരുന്നു ലേഖനം. കമ്മ്യൂണിസ്റ്റ് പേരും ചെങ്കൊടിയും സിപിഐ ഉപേക്ഷിക്കണമെന്നും സ്വന്തം സഖാക്കളെ ചൈനാ ചാരന്മാരെന്ന് മുദ്രകുത്തി ജയിലില്‍ അടച്ച ചരിത്രമാണ് സിപിഐക്കുള്ളതെന്നും ചിന്ത ലേഖനത്തിൽ വിമർശിച്ചു.
Post Your Comments