ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

എട്ട് മാസം ഗർഭിണിയായ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: ഞെട്ടലിൽ കുടുംബം

കല്ലറ: തിരുവനന്തപുരത്ത് എട്ട് മാസം ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ കോട്ടൂർ മണിവിലാസത്തിൽ ഭാഗ്യയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 21 വയസായിരുന്നു. ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഭാഗ്യയുടെ ഭർത്താവ് സ്ഥിരം മദ്യപാനിയാണ്. ഇയാളുടെ അമിതമദ്യപാനത്തെ തുടർന്ന്, ഇരുവരും തമ്മിൽ എപ്പോഴും വഴക്കുണ്ടാകാറുണ്ടെന്ന് സമീപവാസികൾ പറയുന്നു.

സുഹൃത്തുക്കളുമായി ഭർത്താവ് എപ്പോഴും മദ്യപിക്കാറുണ്ട്. ഞായറാഴ്ചയും മദ്യപിച്ചായിരുന്നു എത്തിയത്. ഇത് ചോദ്യം ചെയ്ത ഭാഗ്യയുമായി ഇയാൾ വാക്കേറ്റത്തിലേർപ്പെട്ടു. ഇതിനെ തുടർന്ന് മനോവിഷമത്തിലായ ഭാഗ്യ, വൈകിട്ട് നാലുമണിയോടെ വീട്ടിലെ മുറിയിൽ കയറി വാതിലടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം. ഭാഗ്യയുടെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാഗ്യയുടെ ആത്മഹത്യയിൽ ഞെട്ടിയിരിക്കുകയാണ് കുടുംബം.

shortlink

Related Articles

Post Your Comments

Related Articles


Back to top button