കൊച്ചി: പോക്സോ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് ഒടുവിൽ പൊലീസിന് കീഴടങ്ങി. കൊച്ചി സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ ഓഫീസിലാണ് അയാൾ കീഴടങ്ങിയത്. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ അഭിഭാഷകയ്ക്കും ബന്ധുക്കൾക്കും ഒപ്പമാണ് റോയ് വയലാട്ട് എത്തിയത്. കേസിലെ രണ്ടാം പ്രതിയായ സൈജു തങ്കച്ചനും അസിസ്റ്റന്റ് കമ്മീഷണറിന് മുൻപാകെ കീഴടങ്ങിയേക്കും. റോയ് വയലാട്ടിനെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജി ജോർജ് ചോദ്യം ചെയ്തുവരികയാണ്. പ്രതിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് അഭിഭാഷക പറഞ്ഞു.
റോയ് വയലാട്ട്, കേസിലെ കൂട്ടുപ്രതിയായ സൈജു തങ്കച്ചൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യ ഹർജി സുപ്രീം കോടതിയും തള്ളിയതിന് പിന്നാലെയാണ് റോയ് കീഴടങ്ങിയത്. വയനാട് സ്വദേശിനിയായ അമ്മയുടെയും, പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പൊലീസ് റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതികൾ ഹോട്ടലിൽ എത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്.
മുൻ മിസ് കേരള അടക്കമുള്ളവർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും, സൈജു തങ്കച്ചനും പ്രതിപട്ടികയിലുണ്ട്.
Post Your Comments