ന്യൂഡല്‍ഹി: യുക്രെയ്‌നില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍, ഇന്ത്യയുടെ സുരക്ഷാ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. യുക്രെയ്‌നിലെ നിലവിലെ സ്ഥിതിയെക്കുറിച്ചും, റഷ്യന്‍- യുക്രെയ്ന്‍ സേനകളുടെ നിലയെക്കുറിച്ചും, പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ വിശദീകരിച്ചു.
Read Also : മഹാശ്വേത ചക്രവർത്തി, ഉക്രൈനിൽ കുടുങ്ങിയ 800 വിദ്യാർത്ഥികളെ ‘പറത്തിച്ച’ 24 കാരി !
ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശ്രിംഗ്ല, പ്രതിരോധ സെക്രട്ടറി ഡോ അജയ് കുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ഇറാഖിലെ കുര്‍ദിസ്ഥാനിലെ യുഎസ് കോണ്‍സുലേറ്റിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, സമുദ്ര, വ്യോമ പ്രതിരോധത്തോടൊപ്പം വടക്കന്‍, പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ മുന്‍കരുതലിന്റെ ഭാഗമായി ഇന്ത്യ സ്വീകരിക്കേണ്ട സുരക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചും പ്രധാനമന്ത്രി യോഗത്തില്‍ വിശദീകരിച്ചു.
ഓപ്പറേഷന്‍ ഗംഗ വഴി യുദ്ധമുഖത്ത് നിന്ന് ഇതുവരെ, 20,000 പൗരന്മാരെ രക്ഷിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞുവെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
Post Your Comments