Latest NewsNewsIndia

മഹാശ്വേത ചക്രവർത്തി, ഉക്രൈനിൽ കുടുങ്ങിയ 800 വിദ്യാർത്ഥികളെ ‘പറത്തിച്ച’ 24 കാരി !

കൊൽക്കത്ത: പേര്, മഹാശ്വേത ചക്രവർത്തി. വയസ്, 24. സ്ഥലം, കൊൽക്കത്ത. ഉക്രൈൻ – റഷ്യ യുദ്ധത്തിനിടെ, ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ തുടക്കം കുറിച്ച ‘ഓപ്പറേഷൻ ഗംഗ’യിലെ പ്രധാന പങ്കാളിയാണ് ഇവർ. 800 ലധികം വിദ്യാർത്ഥികളെയാണ് മഹാശ്വേത സുരക്ഷിതരായി പറത്തിയത്. 24 കാരിയായ പൈലറ്റ് മഹാശ്വേത ചക്രവർത്തി, ഉക്രൈൻ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങളുടെ അതിർത്തിയിൽ നിന്ന് 800 ലധികം ഇന്ത്യൻ വിദ്യാർത്ഥികളെയാണ് രക്ഷപ്പെടുത്തിയത്.

മഹാശ്വേതയെ അഭിനന്ദിച്ച് ബി.ജെ.പിയുടെ മഹിളാ മോർച്ച രംഗത്ത് വന്നതോടെയാണ്, മറഞ്ഞിരുന്ന ധീരവനിതയെ രാജ്യം അറിഞ്ഞത്. പൈലറ്റിനോട് വളരെയധികം ബഹുമാനം തോന്നുന്നുവെന്നായിരുന്നു യുവമോർച്ചയും പ്രതികരിച്ചത്. ബംഗാളിലെ ബി.ജെ.പിയുടെ മഹിളാ മോർച്ചയുടെ പ്രസിഡന്റ് ആയ തനൂജ ചക്രവർത്തിയുടെ മകളാണ് മഹാശ്വേത. ഇവരെ അഭിനന്ദിച്ച് കൊണ്ട് നിരവധി ട്വീറ്റുകളാണ് രംഗത്ത് വരുന്നത്.

Also Read:അവധിയിലായിരുന്ന സിആർപിഎഫ് ജവാനെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി: ഭീകരൻ പിടിയിൽ

അതേസമയം, ഉക്രൈനിൽ കുടുങ്ങിയ 20,000 പൗരന്മാരെ, 80 ലധികം പ്രത്യേക വിമാനങ്ങളിലായി കേന്ദ്രസർക്കാർ രാജ്യത്തെത്തിച്ചു. സ്വന്തം രാജ്യത്തെ പൗരന്മാരെ രക്ഷപെടുത്തിയതിനൊപ്പം, ഉക്രൈനിൽ കുടുങ്ങിയ ബംഗ്ലാദേശ്, നേപ്പാൾ പൗരന്മാരെയും രക്ഷിക്കാൻ ഇന്ത്യക്കായി. ഓപ്പറേഷൻ സമയത്ത്, ഉക്രൈനിൽ കുടുങ്ങിയവരെ ബസുകളിലും ട്രെയിനുകളിലുമായി ഉക്രൈന്റെ പടിഞ്ഞാറൻ അതിർത്തികളിലേക്ക് എത്തിക്കുകയും, ഇവിടെ നിന്ന് വിമാനം വഴി നാട്ടിലെത്തിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button