Latest NewsUAENewsInternationalGulf

2022-23 അധ്യയന വർഷത്തേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ച് യുഎഇയിലെ പബ്ലിക് സ്‌കൂളുകൾ

അബുദാബി: 2022-23 അധ്യയന വർഷത്തേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ച് യുഎഇയിലെ പബ്ലിക് സ്‌കൂളുകൾ. യുഎഇ പബ്ലിക് സ്‌കൂളുകളിൽ ചേരാനോ രാജ്യത്തോ വിദേശത്തോ ഉള്ള സ്വകാര്യ സ്‌കൂളുകളിൽ നിന്ന് മാറാനോ ആഗ്രഹിക്കുന്ന പുതിയ വിദ്യാർത്ഥികൾക്കുള്ള രജിസ്ട്രേഷൻ മാർച്ച് 14-ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read Also: പട്ടാപകൽ തോക്ക് ചൂണ്ടി ഒരു കോടി കവർച്ച ചെയ്ത സംഘത്തെ പൊലീസ് പിടികൂടി: ഒരു ലക്ഷം ക്ഷേത്രത്തിന് സംഭാവന നൽകിയെന്ന് പ്രതികൾ

2022 ഏപ്രിൽ ഒന്നു വരെയാണ് രജിസ്‌ട്രേഷൻ. ese.gov.ae എന്ന വെബ്‌സൈറ്റ് വഴി കുട്ടികൾക്ക് വേണ്ടി രജിസ്‌ട്രേഷൻ നടത്താൻ രക്ഷിതാക്കൾക്ക് അധികൃതർ നിർദ്ദേശം നൽകി.

കിന്റർഗാർട്ടൻ KG-1 ൽ ചേരുന്നതിന്, വിദ്യാർത്ഥികൾക്ക് നാല് വയസും KG-2 വിദ്യാർത്ഥികൾക്ക് അഞ്ച് വയസും പൂർത്തിയായിരിക്കണം. ഗ്രേഡ്-1-ൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ആറ് വയസും പൂർത്തിയായിരിക്കണം. ഇവർക്ക് എട്ട് വയസ്സിൽ കൂടരുതെന്നും നിർദ്ദേശമുണ്ട്.

Read Also: ‘നിങ്ങൾക്ക് 3 ദിവസം സമയമുണ്ട്, തോക്ക് ഇതാ’: റഷ്യയ്‌ക്കെതിരെ പടപൊരുതാൻ സാധാരണക്കാരെ പരിശീലിപ്പിച്ച് ഉക്രൈൻ സൈനികർ

shortlink

Related Articles

Post Your Comments

Related Articles


Back to top button