Latest NewsNewsIndiaCrime

പട്ടാപകൽ തോക്ക് ചൂണ്ടി ഒരു കോടി കവർച്ച ചെയ്ത സംഘത്തെ പൊലീസ് പിടികൂടി: ഒരു ലക്ഷം ക്ഷേത്രത്തിന് സംഭാവന നൽകിയെന്ന് പ്രതികൾ

ഒരാഴ്ചയോളം നടത്തിയ തിരച്ചിലിനൊടുവിലാണ് പൊലീസിന് വടക്കുകിഴക്കൻ ഡൽഹിയിൽ നിന്ന് അഞ്ച് പേരെയും പിടികൂടാൻ കഴിഞ്ഞത്.

ഡൽഹി: നോർത്ത് ഡൽഹിയിലെ സിവിൽ ലൈൻ മേഖലയിൽ 1.1 കോടി രൂപ കവർച്ച നടത്തിയ സംഭവത്തിൽ, അഞ്ച് പേർ അടങ്ങുന്ന സംഘത്തെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാപകലാണ് കവർച്ച നടന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഒരു വ്യവസായിയുടെ ജീവനക്കാരെയാണ് ഇവർ കൊള്ളയടിച്ചതെന്നും സൂചനയുണ്ട്. പ്രതികൾ ഇവരുടെ സ്‌കൂട്ടറിൽ ഇടിച്ച്, തോക്ക് ചൂണ്ടി കവർച്ച നടത്തുകയുമായിരുന്നു. ഒരാഴ്ചയോളം നടത്തിയ തിരച്ചിലിനൊടുവിലാണ് പൊലീസിന് വടക്കുകിഴക്കൻ ഡൽഹിയിൽ നിന്ന് അഞ്ച് പേരെയും പിടികൂടാൻ കഴിഞ്ഞത്.

Also read: പഞ്ചാബിലെ ആദ്യ എ.എ.പി സർക്കാരിൽ 10 മന്ത്രിമാരെ തീരുമാനിച്ചു: ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നത് മുഖ്യമന്ത്രി മാത്രം

ചാന്ദ്‌നി ചൗക്ക് മാർക്കറ്റിന് സമീപം പുതുതായി സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് പൊലീസിന് പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞത്. മോഷ്ടിച്ച പണത്തിൽ നിന്ന് ഒരു ലക്ഷം രൂപ പ്രതികൾ ക്ഷേത്രത്തിലേക്ക് സംഭാവന നൽകിയതായി പൊലീസ് അറിയിച്ചു.

മാർച്ച് മൂന്നിന് രോഹിണി ആസ്ഥാനമായുള്ള വ്യവസായിയുടെ രണ്ട് ജീവനക്കാർ, ചാന്ദ്‌നി ചൗക്കിലെ ഒരു ജ്വല്ലറിയിൽ നിന്ന് 1.1 കോടി രൂപ പിരിച്ചെടുത്ത് ഓഫീസിലേക്ക് മടങ്ങുന്നതിനിടെയാണ് സംഘം കവർച്ച നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button