
കൊച്ചി : ഇന്ത്യയെ ആര്‍.എസ്.എസില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും സംരക്ഷിക്കും എന്ന ഉറപ്പു നല്‍കി പോപ്പുലര്‍ ഫ്രണ്ട്. ബിജെപിക്ക് ഇന്ത്യയില്‍ ബദലുണ്ട് എന്നതിന്റെ സൂചനകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവന്നതെന്നും പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒ.എം.എ സലാം വ്യക്തമാക്കി.
‘ആര്‍.എസ്.എസും, ബി.ജെ.പിയും നടത്തിയിട്ടുള്ള വര്‍ഗീയ ധ്രുവീകരണത്തിന്റെ ഫലമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയം. ആര്‍.എസ്.എസില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്ന നാളുകള്‍ അതിവിദൂരമല്ലെന്നും ഒ.എം.എ സലാം അവകാശപ്പെട്ടു.
‘രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിന് ഈ മനോഭാവം വെല്ലുവിളിയാണ്. ഇത് എല്ലാത്തിന്റെയും അവസാനമല്ല.ബി.ജെ.പിക്ക് ഇന്ത്യയില്‍ ബദലുണ്ട് എന്നതിന്റെ സൂചനകള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവന്നിരിക്കുന്നു’, അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ
Post Your Comments