ErnakulamLatest NewsKeralaNattuvarthaNewsMusicEntertainment

ശബ്ദം നഷ്ടപ്പെട്ടു, റെസ്റ്റിലാണ്: വ്യക്തമാക്കി ഹരീഷ് ശിവരാമകൃഷ്ണന്‍

കൊച്ചി: നിത്യഹരിതങ്ങളായ സിനിമാ ഗാനങ്ങളുടെ കവര്‍ വേര്‍ഷനുകൾ ഒരുക്കി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. മലയാളികളുടെ പ്രിയ ഗായകനായ ഹരീഷ് ശിവരാമകൃഷ്ണന്റെ ശബ്ദം നഷ്ടപ്പെട്ടുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തന്റെ ശബ്ദം നഷ്ടപ്പെട്ടുവെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. തനിക്ക് ഇപ്പോള്‍ ശബ്ദമില്ലെന്നും താന്‍ റെസ്റ്റിലാണെന്നും ഹരീഷ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

‘ശബ്ദം ഇല്ലാത്ത ഞാന്‍ ഞാനേ അല്ല എന്നതാണ് ശബ്ദം നഷ്ടപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഉള്ള എന്റെ വലിയ തിരിച്ചറിവ്. 15 ദിവസത്തേക്ക് വോയിസ് റെസ്റ്റില്‍’ എന്നാണ് ഹരീഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പിന്നാലെ ഗായകന് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന കമന്റുകളുമായി ആരാധകരും രംഗത്ത് വന്നു. സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്നു ഹരീഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button