അമ്പലപ്പുഴ: കാപ്പ പ്രകാരം നാടുകടത്തിയ പ്രതി ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച് കട ആക്രമിച്ച കേസില്‍ അറസ്റ്റിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് പണിക്കന്‍വേലി വിഷ്ണുവാണ് (42) പൊലീസ് പിടിയിലായത്. പുന്നപ്ര പൊലീസാണ് പ്രതിയെ പിടികൂടിയത്. എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തിയത്.
Read Also : ‘പ്രണയിച്ചാൽ ശിക്ഷ, മുടി കറുപ്പിച്ചാലും എട്ടിന്റെ പണി’: വിചിത്രമായ 5 ജാപ്പനീസ് സ്കൂൾ നിയമങ്ങൾ
തുടർന്ന്, കഴിഞ്ഞ ദിവസം ഉച്ചക്ക് പറവൂരിലെ ഫാസ്റ്റ്ഫുഡ് കടയിൽ സുഹൃത്ത് കണ്ണൻ എന്ന വിനീതുമായി വരികയും പണം കിട്ടാതെ സാധനം തരില്ലെന്ന് പറഞ്ഞതിൽ പ്രകോപിതരായ ഇവർ, അലമാര മറിച്ചിടുകയും കടക്കാരനെ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.
രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments