Latest NewsNewsFootballSports

കൊച്ചിയിലെ ആരാധകർക്ക് മുന്നിൽ കളിക്കാൻ കഴിയാത്തതിൽ നിരാശയുണ്ട്: ഇവാൻ വുകോമനോവിച്ച്

മുംബൈ: ഐഎസ്എൽ കരിയറിലെ ഏറ്റവും മികച്ച സീസണാണ് ഇത്തവണത്തേതെന്ന് മലയാളി താരം സഹൽ അബ്‌ദുൽ സമദ്. ആദ്യപാദ സെമിയിലെ തകർപ്പൻ വിജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു സഹൽ. അതേസമയം, ടീമിലെ വിദേശ താരങ്ങളുടെ സാന്നിധ്യം കളി മെച്ചപ്പെടാൻ സഹായിക്കുന്നുണ്ടെന്നും ജംഷഡ്‌പൂരിനോട് മൂന്ന് ഗോൾ തോൽവിയുടെ പിഴവുകൾ എല്ലാം പരിഹരിച്ചാണ് സെമി ഫൈനലിൽ ഇറങ്ങിയതെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

ജംഷഡ്‌പൂരിനെതിരായ ആദ്യ പാദ സെമിയില്‍ ബ്ലാസ്റ്റേഴ്‌സ് 0-1ന് ജയിച്ചപ്പോള്‍ സഹല്‍ അബ്‌ദുല്‍ സമദായിരുന്നു വിജയ ഗോള്‍ നേടിയത്. 38-ാം മിനിറ്റില്‍ അൽവാരോ വാസ്‌ക്വേസ് നല്‍കിയ പന്തില്‍ ജംഷഡ്‌പൂര്‍ ഗോളി ടിപി രഹ്‌നേഷിനെയും കാഴ്‌ച്ചക്കാരനാക്കി അബ്‌ദുല്‍ സമദ് സഹല്‍ പന്ത് വലയിലാക്കുകയായിരുന്നു.

Read Also:- ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍!

‘ലീഗ് ഘട്ടത്തില്‍ ജംഷഡ്‌പൂരിനെ തോല്‍പ്പിക്കാനായിട്ടില്ലെങ്കിലും ആത്മവിശ്വാസത്തോടെയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങള്‍ ഇനി പ്രസക്തമല്ല. രണ്ടാം പാദം പുതിയൊരു മത്സരമാണ്. ഫുട്ബോളില്‍ എന്തും സാധ്യമാണ്. എങ്കിലും ജംഷഡ്‌പൂരില്‍ നിന്ന് കളിക്കളത്തില്‍ ശാരീരികമായും കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്നു. മികച്ച ടീമുകളോട് കളിക്കുമ്പോള്‍ ചെറിയ പിഴവിന് പോലും വലിയ വില കൊടുക്കേണ്ടിവരും. അതുകൊണ്ടുതന്നെ, കരുതലോടെയാവും ജംഷഡ്‌പൂരിനെതിരെ ബ്ലാസ്റ്റേഴ്സ് ഇറങ്ങുക’ വുകോമനോവിച്ച് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button