IdukkiKeralaLatest NewsNews

മുല്ലപെരിയാർ സുരക്ഷാ കേസിൽ കക്ഷി ചേരാൻ ഡീൻ കുര്യാക്കോസ് എംപിയും: കേസിൽ അടുത്തയാഴ്ച കോടതി അന്തിമവാദം കേൾക്കും

മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ച കാലത്ത് എൻജിനീയർമാർ നിർദ്ദേശിച്ച ആയുസ് 50 വർഷം ആയിരുന്നു. എന്നാൽ, ഇപ്പോൾ അതിൻ്റെ ഇരട്ടിയിലധികം വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു.

ഇടുക്കി: മുല്ലപ്പെരിയാർ കേസിൽ കക്ഷി ചേരാനായി ഇടുക്കി എംപി ഡീൻ കുര്യാക്കോസ് സുപ്രീം കോടതിയിൽ അപേക്ഷ നൽകി. സേവ് കേരള ബ്രിഗേഡ് നൽകിയ കേസിൽ കക്ഷി ചേരാനാണ്, ഡീൻ കുര്യാക്കോസ് താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. അടുത്തയാഴ്ച കേസിൽ അന്തിമവാദം കേൾക്കാനിരിക്കെയാണ്, എംപി കക്ഷിചേരാൻ അപേക്ഷ സമർപ്പിച്ചത്.

Also read: പ്രതിഷേധക്കാർ അതിക്രമിച്ച് കയറാൻ സാധ്യത: എസ്.ഐ.എസ്.എഫ് ക്ലിഫ് ഹൗസിന്റെ സുരക്ഷ ഏറ്റെടുത്തേക്കും

മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ച കാലത്ത് എൻജിനീയർമാർ നിർദ്ദേശിച്ച ആയുസ് 50 വർഷം ആയിരുന്നു. എന്നാൽ, ഇപ്പോൾ അതിൻ്റെ ഇരട്ടിയിലധികം വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. അതുകൊണ്ട് തന്നെ, അണക്കെട്ടിന്റെ കാലാവധി നിർണയിക്കാൻ കോടതി വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ തകർന്നാൽ താഴെയുള്ള നാല് അണക്കെട്ടുകളും ഇല്ലാതാകുമെന്നും, ഒരു മണിക്കൂറിനുള്ളിൽ തന്നെ വെള്ളം അറബിക്കടലിൽ എത്തുമെന്നും എംപി വ്യക്തമാക്കി.

ഹിരോഷിമയിലെ ആറ്റംബോംബ് സ്ഫോടനത്തെക്കാൾ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ തകർച്ചയ്ക്ക് 180 മടങ്ങ് ശക്തി ഉണ്ടാകുമെന്നും, അത് താഴെ താമസിക്കുന്ന പതിനായിരക്കണക്കിന് ആൾക്കാരുടെ ജീവന് ഭീഷണിയാകുമെന്നും ഡീൻ കുര്യാക്കോസ് അപേക്ഷയിൽ പറയുന്നു. മഴക്കാലത്ത് അണക്കെട്ടിന്റെ ജലനിരപ്പ് 130 അടിയിലേക്ക് താഴ്ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button