തിരുവനന്തപുരം: മരച്ചീനിയില്‍നിന്ന് മദ്യമുണ്ടാക്കിയാൽ അത് കർഷകർക്ക് വലിയ സഹായമാകുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. പദ്ധതി ഫലപ്രദമായി നടപ്പാക്കാനായാല്‍ കൃഷി വിപുലീകരിക്കുന്നതിനുള്‍പ്പെടെ കര്‍ഷകര്‍ക്ക് സഹായകരമാകുമെന്നും ധാന്യങ്ങളല്ലാതെ പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
Also Read:ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകനെ പ്രഖ്യാപിച്ചു
‘വൈനും വീര്യം കുറഞ്ഞ മദ്യവുമെല്ലാം ഈ പദ്ധതിയിൽ ഉള്‍പ്പെടും. ഇതിന് പ്രത്യേക നിയമനിര്‍മാണത്തിന്റെ ആവശ്യമില്ല. ആല്‍ക്കഹോള്‍ അംശം 29 ശതമാനത്തില്‍ താഴെയുള്ള ഉല്‍പ്പന്നങ്ങള്‍ സാധാരണ രീതിയില്‍ ഉല്‍പ്പാദിപ്പിക്കാനാകും. ഇത്തരം ഉല്‍പ്പന്നങ്ങളിലൂടെ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയും’, മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഈ പദ്ധതി ഫലപ്രദമാണെന്നും, മദ്യത്തിനൊപ്പം ബയോ ഗ്യാസും ഇതുവഴി നിർമ്മിക്കാമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.
Post Your Comments