
തിരുവല്ല: പ്രസവാനന്തര ശ്രുശ്രൂഷയിലായിരുന്ന യുവതിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുട്ടത്ത് പറമ്പില്‍ ശ്യാം കുമാറിന്റെ ഭാര്യ സ്മിത (22) ആണ് മരിച്ചത്.
തിരുവല്ലയിലെ വളഞ്ഞവട്ടത്ത് ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിടപ്പു മുറിയിലെ കട്ടിലില്‍ ഉറക്കി കിടത്തിയിരുന്നു. റൂമിനോട് ചേര്‍ന്നുള്ള കുളിമുറിയുടെ കഴുക്കോലില്‍ ആണ് യുവതി തൂങ്ങി മരിച്ചത്.
Read Also : തിരുവല്ലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം : കാര്‍ യാത്രികന്‍ അത്ഭുതകരമായി രക്ഷപെട്ടു
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പുളിക്കീഴ് എസ്.ഐയുടെ നേതൃത്വത്തില്‍ സ്മിതയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണം സംബന്ധിച്ച് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് പൊലീസ് പറഞ്ഞു.
Post Your Comments