KeralaLatest NewsNews

‘വയറിൽ ഫൗണ്ടേഷൻ ഇട്ടതിന് ശേഷം മസ്സാജിങ്ങും അനാവശ്യ തൊടലും’: നടിമാർക്ക് വരെ മേക്കപ്പ് ഇടുന്ന അനീസ് ഗൾഫിലേക്ക് മുങ്ങി?

കൊച്ചി: സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിയെ പിടികൂടാനാകാതെ പോലീസ്. മീ ടൂ ആരോപണം പുറത്തുവന്ന സമയത്ത് തന്നെ അനീഷ് രക്ഷപെടാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. പൊലീസ് കേസെടുക്കുമെന്ന് ഉറപ്പായതോടെ, ഇയാൾ രാജ്യം വിട്ടതായാണ് സൂചന. പ്രവാസി മുതലാളിയുടെ വിശ്വസ്തന്റെ മറപറ്റിയാണ് ഇയാൾ രാജ്യം വിട്ടതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. വിവാഹത്തിന് വധു അടക്കമുള്ളവർക്ക് മേക്കപ്പിടാൻ എത്തിയിരുന്ന ഇയാൾ, നിരവധി പെൺകുട്ടികളെയാണ് ലൈംഗികമായി പീഡനത്തിരയാക്കിയിരിക്കുന്നത്. നടിമാർക്കും ഇയാൾ മേക്കപ്പ് ചെയ്ത് നൽകിയിട്ടുണ്ട്.

നേരത്തെ, ടാറ്റൂ ആർട്ടിസ്റ്റായ സുജീഷിനെതിരെ പെൺകുട്ടികൾ മീ ടൂ വെളിപ്പെടുത്തൽ നടത്തുകയും, ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്, അനീസിനെതിരെ വെളിപ്പെടുത്തൽ നടത്താനുള്ള ധൈര്യം പെൺകുട്ടികൾക്ക് വന്നത്. ആദ്യം ഇവർ ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങൾ വഴി മീ ടൂ വെളിപ്പെടുത്തൽ നടത്തി. ഇതിനുശേഷം, കഴിഞ്ഞ ദിവസമാണ്, വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന് കാണിച്ച് 3 യുവതികൾ അനീസിനെതിരെ ഇ–മെയിൽ മുഖേന ഇന്നലെ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയത്. ഇതോടെയാണ്, അനീസ് അൻസാരിക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തത്. എന്നാൽ, ആരോപണമുയർന്നപ്പോൾ തന്നെ പൊലീസ് ഇടപെട്ടിരുന്നെങ്കിൽ അനീസിനെ പിടികൂടാമായിരുന്നു എന്ന വിമർശമാണ് ഇപ്പോൾ ഉയരുന്നത്.

Also Read:അമ്മയുടെ കാമുകന്‍ ‌13 കാരിയെ പീഡിപ്പിച്ചു : പ്രതി അറസ്റ്റില്‍

നിലവിൽ, ഇയാൾക്കെതിരെ പരാതി നൽകിയിരിക്കുന്നത് മീ ടൂ വെളിപ്പെടുത്തൽ നടത്തിയ യുവതികളല്ലെന്നാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ, അനീസിനെതിരെ കൂടുതൽ പരാതികൾ ഉയർന്ന് വരാൻ സാധ്യതയുണ്ട്. പരാതി നൽകിയ മൂന്ന് യുവതികളും നിലവിൽ കേരളത്തിന് പുറത്താണുള്ളത്. സ്ത്രീകൾക്കു പുറമേ, ഇരയായ സ്ത്രീകളുടെ ഭർത്താക്കന്മാരും അനീസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. മേക്കപ്പ് ചെയ്യുന്നതിനിടെ മുഖത്തും വയറിലും തലോടുക. അനാവശ്യമായി സ്തനങ്ങളിലും വയറിലും പിടിക്കുക. ലൈംഗിക ചുവയോടെ സംസാരിക്കുക എന്നിങ്ങനെയാണ് അനീസിനെതിരെ ഉയർന്നിരിക്കുന്ന ആരോപണം.

2019 ൽ വിവാഹ മേക്കപ്പിനായി ഇയാൾ ഒരു പെൺകുട്ടി ബുക്ക് ചെയ്തു. ഇതിന്റെ ട്രയൽ മേക്കപ്പിനായി യുവതിയും അമ്മയും ഇയാളുടെ സ്റ്റുഡിയോയിൽ എത്തി. മേക്കപ്പിനിടെ സ്തനങ്ങളിൽ അനാവശ്യമായി പിടിക്കുകയും മസാജ് ചെയ്യുകയും ചെയ്തു. ഇതോടെ പെൺകുട്ടി ഓർഡർ ക്യാൻസൽ ചെയ്ത് ഇറങ്ങിപ്പോരുകയായിരുന്നു. മേക്കപ്പിടാനെത്തുന്ന മറ്റ് പെൺകുട്ടികളുടെ ഷർട്ട് ഇയാൾ ഊരിമാറ്റുക പതിവായിരുന്നു. കഴുത്തിന് ചുറ്റും ഫൗണ്ടേഷൻ ഇടാനാണെന്ന് പറഞ്ഞായിരുന്നു ഇയാൾ ഇത് ചെയ്തിരുന്നത്. ചിലരോട്, ഷർട്ട് ഊറി മാറ്റിയ ശേഷം സ്തനങ്ങൾ കൂടി പുറത്തേക്ക് കാണിക്കാമോ എന്ന് ചോദിക്കും. ഇങ്ങനെ പോകുന്നു പെൺകുട്ടികളുടെ വെളിപ്പെടുത്തലുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button