Latest NewsKeralaNews

മലപ്പുറത്ത് രണ്ടര കോടിയുടെ കുഴൽപ്പണ വേട്ട: നാലുപേർ പിടിയില്‍

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹന പരിശോധന നടത്തിയത്.

മലപ്പുറം: ജില്ലയിൽ രണ്ടിടത്തായി രണ്ടര കോടിയുടെ കുഴൽപ്പണ വേട്ട. വാഹനപരിശോധനക്കിടെ പിടികൂടിയത് ഒന്നര കോടിയോളം രൂപ . കഴിഞ്ഞ നാല് ദിവസത്തിനിടെ 4 കോടിയിലധികം രൂപയുടെ കുഴൽപ്പണം പിടികൂടിയാതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹന പരിശോധന നടത്തിയത്. കാറിന്റെ സീറ്റിനടിയിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിൽ ഒളിപ്പിച്ചാണു പണം കടത്താൻ ശ്രമിച്ചത് . വാഹനത്തിലുണ്ടായിരുന്ന എറണാകുളം തോപ്പുംപടി സ്വദേശികളായ രാജു, അനില്‍, സുബ്രമണ്യൻ ഗണപതി, ദേവ്കർ നിതിൻ എന്നിവരാണ് പിടിയിലായത്. ഒരു കോടി 45 ലക്ഷം രൂപയുമായി പിടിയിലായത്.

Read Also: ചില അലവലാതി ഡോക്ടര്‍മാര്‍ തനിക്കെതിരെ പറയുന്നത് കേട്ടു: ഡോക്ടര്‍മാര്‍ക്കെതിരെ വീണ്ടും കെബി ഗണേഷ് കുമാര്‍

കഴിഞ്ഞ ദിവസങ്ങളിലും ജില്ലയിൽ കുഴൽപ്പണം പിടികൂടിയിരുന്നു , വളാഞ്ചേരിയിലും , പെരിന്തൽമണ്ണയിലുമായാണ് രേഖകളില്ലാത്ത പണം പിടികൂടിയത് . പോലീസ് പരിശോധന ശക്തമാക്കിയാതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button