Latest NewsNewsLife StyleHealth & Fitness

മദ്യപിക്കുന്നവർ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

മദ്യപാനം ആരോഗ്യം നശിപ്പിക്കുക മാത്രമല്ല മരണത്തെ നേരത്തേ വിളിച്ചു വരുത്തുമെന്നും പഠനറിപ്പോര്‍ട്ട്. മദ്യം ഉപയോഗിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ മദ്യാസക്തരുടെ ആയുസ്സ് എട്ടുവര്‍ഷത്തിലധികമാണ് കുറയുന്നത്.

ജര്‍മനിയിലെ ബോണ്‍ സര്‍വകലാശാലയിലെ സമീകൃതാഹാര വിദഗ്ധനായ ഷോയെഫും സംഘവും നടത്തിയ പഠനത്തിലാണ് മദ്യാസക്തര്‍ക്ക് മുന്നറിയിപ്പുള്ളത്. മദ്യപാനം മാനസികമായും ശാരീരികമായും വ്യക്തികളെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിലാണ് ഷോയെഫും സംഘവും പഠനം നടത്തിയത്.

Read Also : ഭാരം കുറയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാകുമ്പോള്‍

ബിട്ടനിലെ ആസ്പത്രികളില്‍ ചികിത്സയിലുള്ള മദ്യാസക്തരെയും അല്ലാത്തവരെയുമാണ് പഠനവിധേയമാക്കിയത്. ഇതിനായി മാഞ്ചസ്റ്ററിലുള്ള എഴ് ജനറല്‍ ആസ്പത്രികളിലെ 12 വര്‍ഷത്തെ ചികിത്സാ രേഖകള്‍ പരിശോധിച്ച സംഘം മദ്യാസക്തര്‍ മറ്റുള്ളവരേക്കാള്‍ 7.6 വര്‍ഷം മുമ്പേ മരിക്കുന്നതായാണ് കണ്ടെത്തിയത്. മദ്യപാനവുമായി ബന്ധപ്പെട്ട നിരവധി രോഗങ്ങളുടെ ഒന്നിച്ചുള്ള ആക്രമണമാണ് അവരെ നേരത്തേ മരണത്തിലേക്കെത്തിക്കുന്നത്.

മദ്യപാനം കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കും. സ്ഥിരമായ മദ്യപാനം പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനത്തേയും ബാധിക്കും. വൈറ്റമിന്‍ സി ആഗിരണം ചെയ്യാനുള്ള പാന്‍ക്രിയാസിന്റെ ശേഷി കുറക്കുകയും അതുവഴി എളുപ്പത്തില്‍ രോഗങ്ങള്‍ ബാധിക്കുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. പാന്‍ക്രിയാസിനുണ്ടാകുന്ന തകരാറുകള്‍ ദഹന പ്രശ്‌നങ്ങള്‍, പോഷകക്കുറവ്, പ്രമേഹം എന്നിവയിലേയ്ക്കും നയിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button