KeralaLatest NewsNews

‘പ്രധാനമന്ത്രിയെ വെടിവെച്ചു കൊല്ലണം’: വനിതാ സിപിഎം നേതാവിനെതിരെ കേസ്

ഇന്ധനവില വർധനക്കെതിരെ ഫേസ്ബുക്കിൽ വന്ന പോസ്റ്റിന് താഴെയാണ് ഇവർ പ്രകോപനപരമായ കമന്റിട്ടത്.

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമൂഹമാധ്യമത്തിൽ കുറിപ്പിട്ട സിപിഎം വനിതാ നേതാവിനെതിരെ കേസ്. മോദിയെ വെടിവെച്ചു കൊല്ലണമെന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ടതിനെ തുടർന്നാണ്, പഞ്ചായത്ത് അംഗം കൂടിയായ ഷൈനി ബാലകൃഷ്ണനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. താന്ന്യം പഞ്ചായത്ത് എട്ടാം വാർഡ് അംഗമാണ് ഷൈനി ബാലകൃഷ്ണൻ. അന്തിക്കാട് എസ്എച്ച്ഒ അനീഷ് കരീമിന്റെ നേതൃത്വത്തിലാണ് അന്വേഷം.

Read Also: ഓപ്പറേഷൻ ഗംഗ: യുദ്ധഭൂമിയിൽ നിന്നും റെനീഷിന്റെ കൈപിടിച്ച് കൊച്ചിയിലെത്തിയ ഉക്രേനിയക്കാരി വിക്ടോറിയയ്ക്ക് പറയാനുള്ളത്

കഴിഞ്ഞ വർഷം മെയ് 12നാണ് കേസിനാസ്പദമായ സംഭവം. ഇന്ധനവില വർധനക്കെതിരെ ഫേസ്ബുക്കിൽ വന്ന പോസ്റ്റിന് താഴെയാണ് ഇവർ പ്രകോപനപരമായ കമന്റിട്ടത്. തുടർന്ന്, ബിജെപി നാട്ടിക മണ്ഡലം കമ്മിറ്റി കോടതിയെ സമീപിപ്പിക്കുകയും കോടതി കേസെടുക്കാൻ ഉത്തരവിടുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button