തളിപ്പറമ്പ്: യാത്രക്കാരനില്‍ നിന്നും അമിത വാടക ചോദിച്ചു വാങ്ങിയ സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മീറ്ററില്‍ ഉള്ളതിനേക്കാള്‍ 30 രൂപ അധികം ചോദിച്ചത്. കെ.എല്‍ 58 ജെ 6693 നമ്പര്‍ ഓട്ടോറിക്ഷ ഡ്രൈവറാണ് കൂടുതൽ രൂപ ആവശ്യപ്പെട്ടത്.
മാര്‍ച്ച് ആറിനാണ് കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് ചിറവക്കില്‍ നിന്നും തലോറ മുച്ചിലോട്ട്കാവ് വരെ യാത്ര ചെയ്ത യാത്രക്കാരനോട് അമിതകൂലി വാങ്ങുകയായിരുന്നു. തുടർന്ന്, യാത്രക്കാരന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കു പരാതി നല്കി.
Read Also : ‘സമൂഹമാധ്യമങ്ങളിലൂടെ നേതാക്കളെ വിമർശിച്ചാൽ നടപടി’: പ്രവർത്തകർക്ക് മുന്നറിയിപ്പുമായി കെ. സുധാകരൻ
കണ്ണൂര്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധയിലാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ പിടിയിലായത്. ഡ്രൈവര്‍ക്കെതിരെ കേസെടുത്ത ഉദ്യോഗസ്ഥര്‍ പെര്‍മിറ്റ് മരവിപ്പിക്കുവാന്‍ തളിപ്പറമ്പ് ജോയിന്റ് ആര്.ടി.ഒക്ക് കൈമാറി.
Post Your Comments