
കോട്ടയം: അറസ്റ്റിലായ നോഡല്‍ ഓഫീസര്‍ വിനോയ് ചന്ദ്രന്റെ കോണ്ടവുമായുള്ള കാത്തിരിപ്പ് ഇതാദ്യമല്ലെന്ന് വിജിലൻസിന്റെ കണ്ടെത്തൽ. ഇയാൾ മുൻപും പല അധ്യാപികമാരെയും ഇത്തരത്തിൽ ചൂഷണം ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും, ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് അതിന്റെ നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വിജിലൻസ് പറയുന്നു.
Also Read:യുക്രൈന്‍ മേയറെ തട്ടിക്കൊണ്ടുപോയി: ഐ.എസ് ഭീകരരെ പോലെയാണ് റഷ്യന്‍ സേനയെന്ന് സെലന്‍സ്‌കി
ഔദ്യോഗിക ആവശ്യത്തിനായി സമീപിക്കുന്ന അധ്യാപികമാരെയെല്ലാം സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ഇയാൾ വിളിക്കുന്നതിന്റെ വിവരങ്ങളാണ് വിജിലൻസിനു ലഭിച്ചത്. ഇയാളുടെ അശ്ലീല ചാറ്റ് ഉള്ളപ്പെടെ കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ പണം കൈപ്പറ്റിയിട്ടുണ്ടോയെന്നും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് കാലതാമസം വരുത്തിയോ എന്നും ഇപ്പോൾ വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.
വ്യാഴാഴ്ചയായിരുന്നു കോട്ടയത്തെ ഹോട്ടൽ മുറിയിൽ വച്ച് ഇയാളെ വിജിലൻസ് പിടികൂടിയത്. പി എഫ് തുകയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചു നൽകാനെത്തിയ അധ്യാപികയോട്, 42 സൈസില്‍ ഇഷ്ട നിറമുള്ള ഷര്‍ട്ടുമായി ഹോട്ടൽ മുറിയിലേക്ക് വരണമെന്ന് വിനോയ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, അധ്യാപിക വിവരം വിജിലൻസിനെ അറിയിക്കുകയും തുടർ നടപടികളിലേക്ക് നീങ്ങുകയുമായിരുന്നു.
Post Your Comments