Latest NewsNewsInternational

യുക്രൈന്‍ മേയറെ തട്ടിക്കൊണ്ടുപോയി: ഐ.എസ് ഭീകരരെ പോലെയാണ് റഷ്യന്‍ സേനയെന്ന് സെലന്‍സ്‌കി

10 പേരടങ്ങുന്ന സംഘം മെലിറ്റോപോള്‍ മേയര്‍ ഇവാന്‍ ഫെഡറോവിനെ തട്ടിക്കൊണ്ടുപോയി. ശത്രുക്കളുമായി സഹകരിക്കുന്നതിന് അദ്ദേഹം വിസമ്മതിച്ചു.

കീവ്: യുക്രൈൻ അധിനിവേശത്തിന്റെ ഭാഗമായി മെലിറ്റോപോളിലെ മേയറെ റഷ്യന്‍ സേന തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട് . മെലിറ്റോപോള്‍ മേയര്‍ ഇവാന്‍ ഫെഡറോവിനെ തട്ടിക്കൊണ്ടുപോയ വിവരം യുക്രൈൻ പ്രസിഡന്റ് വൊളൊഡിമിർ സെലന്‍സ്‌കിയാണ് വെള്ളിയാഴ്ച പുറത്തുവിട്ടത്. മെലിറ്റോപോള്‍ റഷ്യന്‍ സേന കീഴടക്കിയതായും സെലന്‍സ്‌കി പറഞ്ഞു.

’10 പേരടങ്ങുന്ന സംഘം മെലിറ്റോപോള്‍ മേയര്‍ ഇവാന്‍ ഫെഡറോവിനെ തട്ടിക്കൊണ്ടുപോയി. ശത്രുക്കളുമായി സഹകരിക്കുന്നതിന് അദ്ദേഹം വിസമ്മതിച്ചു. യുക്രൈനെയും തന്റെ കമ്മ്യൂണിറ്റിയിലുള്ളവരെയും ധൈര്യസമേതം സംരക്ഷിച്ചിരുന്ന മേയറാണ് ഫെഡറോവ്‌’- സെലന്‍സ്‌കി യുക്രൈന്‍ പാര്‍ലമെന്റിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.

Read Also: സാധാരണക്കാരുടെ അടുത്ത് എത്തിയാണ് ബിജെപി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിജയം ഉറപ്പിച്ചത്: സുരേഷ് ഗോപി എംപി

‘അധിനിവേശ ശക്തികളായ റഷ്യന്‍ സേന ദുര്‍ബലപ്പെട്ടു. അതുകൊണ്ടാണ് ആളുകളെ ഭയപ്പെടുത്തുന്ന പുതിയ രീതിയിലേക്ക് അവര്‍ മാറുന്നത്. പ്രാദേശിക ഉക്രൈന്‍ ഭരണകൂടത്തിന്റെ പ്രതിനിധികളെ ശാരീരികമായി ഇല്ലായ്മ ചെയ്യാനാണ് അവര്‍ ശ്രമിക്കുന്നത്’- സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button