Latest NewsKeralaNews

ചതിച്ച് ഗർഭിണിയാക്കിയിട്ടും കിട്ടിയത് ബ്രാഹ്മണ കുട്ടിയെ അല്ലേ, ഭാഗ്യമാണെന്ന് അവർ പറഞ്ഞു: അനുഭവം പങ്കുവെച്ച് ഇന്നസെന്റ്

തന്റെ ജീവിതത്തിൽ ഉണ്ടായ നിരവധി അനുഭവങ്ങൾ നർമരൂപേണ തുറന്നു പറഞ്ഞിട്ടുള്ള ആളാണ് നടൻ ഇന്നസെന്റ്. ജീവിതത്തില്‍ തന്നെ ദുഖിപ്പിച്ച ഒരു അനുഭവം വെളിപ്പെടുത്തുകയാണ് താരം ഇപ്പോൾ. കര്‍ണ്ണാടകയിലെ ഒരു ഗ്രാമത്തില്‍ തനിക്ക് നേരിട്ട് കാണേണ്ടി വന്ന ഒരു അന്ധവിശ്വാസത്തെയും ദുരാചാരത്തെയും കുറിച്ചാണ് ഇന്നസെന്റ് പറയുന്നത്. കൗമുദി ടിവിയില്‍ സുബി സുരേഷുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നസെന്റിന്റെ വാക്കുകള്‍ ഇങ്ങനെ:

‘വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പും നമ്മുടെ കേരളം സാംസ്‌കാരികമായി മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുന്നിലായിരുന്നു എന്ന് തന്നെ വേണം കരുതാന്‍. കാരണം എനിക്ക് നേരിട്ട ഒരു അനുഭവം പറയാം. കര്‍ണ്ണാടകയിലെ ശാപന്നൂര്‍ എന്ന ഗ്രാമം ഞാൻ ഒരിക്കൽ സന്ദർശിച്ചിരുന്നു. ഞാന്‍ നോക്കുമ്പോള്‍ ഒരു സ്ത്രീ ദേഹമാസകലം പലതരം ഇലകള്‍ കെട്ടി വെച്ച് വരുന്നു. അവരുടെ കൂട്ടത്തില്‍ കുറച്ച് ആളുകളുമുണ്ട്. അതിലൊരാള്‍ ഒരാടിനെ പിടിച്ചിരിക്കുന്നു. മറ്റൊരാളുടെ കയ്യില്‍ ഒരു മഴുവുമുണ്ട്. ഇത് കണ്ട് കൗതുകം തോന്നി ഞാന്‍ എനിക്കൊപ്പമുള്ള സുഹൃത്ത് കാര്‍ത്തുമ്പിയോട് അതെന്താണെന്ന് ചോദിച്ചു.

അവള്‍ പറഞ്ഞു, ആ പെണ്‍കുട്ടിയുടെ പേര് മാളിയമ്മ എന്നാണ്. അവളെ ഉയര്‍ന്ന ജാതിക്കാരനായ ബസവരാജ് എന്നൊരാള്‍ ചതിച്ച് ഗര്‍ഭിണിയാക്കി. അതിന്റെ പാപപരിഹാരത്തിനായി അവരെല്ലാവരും ആ ആടിനെ അറുത്ത് ഒപ്പമുള്ള ആളുകള്‍ക്ക് ഒരു സദ്യ കൊടുക്കും. അതെന്നെ ഞെട്ടിച്ചു. ഒരു സ്ത്രീയെ വഞ്ചിച്ചിട്ട് സദ്യ കൊടുത്താല്‍ പാപം തീരുമത്രെ. അപ്പോള്‍ ഞാന്‍ ചോദിച്ചു, അപ്പോള്‍ പിറക്കാന്‍ പോകുന്ന കുട്ടിയോ? ഓ… അത് ഒരു ബ്രാഹ്‌മണ കുട്ടിയല്ലെ? കിട്ടിയത് ഭാഗ്യമായി കരുതിയാല്‍ മതിയെന്നായിരുന്നു മറുപടി. എന്താണിത്, എനിക്ക് നല്ല വിഷമം തോന്നി’.

shortlink

Related Articles

Post Your Comments

Related Articles


Back to top button