ലഖ്‌നൗ: യുപിയിൽ യോഗി ആദിത്യനാഥിന്റെ തേരോട്ടത്തിൽ തകർന്നടിഞ്ഞത് 97% കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സ്വപ്നം. എല്ലാവർക്കും കെട്ടിവച്ച കാശടക്കം നഷ്ടമായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ച് വലിയ ആർഭാടത്തോടെയാണ് കോൺഗ്രസ് യുപിയിൽ കച്ചകെട്ടി ഇറങ്ങിയത്. പക്ഷെ, സമ്പൂർണ്ണ തോൽവിയായിരുന്നു ഫലം.
ഇന്ത്യയുടെ ഏറ്റവും വലിയ സംസ്ഥാനം കാലങ്ങളോളം ഭരിച്ച കോൺഗ്രസ് എന്ന ദേശീയ പാർട്ടിയ്ക്ക് യുപിയിൽ കിട്ടിയതാകട്ടെ വെറും 2.4 ശതമാനം മാത്രം വോട്ട്. പ്രമുഖ നേതാക്കളടക്കം തോറ്റു തുന്നം പാടിയെന്ന് പറയാം. കോൺഗ്രസിന്റെ മുൻകാല ഭരണം മികച്ചതായിരുന്നെങ്കിൽ ഇന്നീ ഗതി വരില്ലായിരുന്നെന്നാണ് വിമർശകർ ഈ തിരഞ്ഞെടുപ്പിനെ വിലയിരുത്തിക്കൊണ്ട് സംസാരിക്കുന്നത്.
അതേസമയം, കോൺഗ്രസിന്റെ നേതൃമാറ്റത്തെക്കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ പുരോഗമിക്കുന്നത്. രാഹുലിനെയും പ്രിയങ്കയെയും മുൻനിരയിൽ നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
Post Your Comments