Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KollamLatest NewsKeralaNattuvarthaNewsIndia

കള്ളന്മാരെ പേടിച്ച് 20 പവൻ സ്വര്‍ണ്ണം തൊടിയിൽ കുഴിച്ചിട്ടു: തിരിച്ചെടുക്കാൻ നേരം കുഴിച്ചിട്ട സ്ഥലം മറന്നുപോയി

മീശമാധവൻ സിനിമയിൽ തൃവിക്രമൻ കാണിച്ചത് പോലെ ഒരു ചുള്ളിക്കമ്പ് സ്ഥലത്ത് വച്ചാൽ മതിയായിരുന്നു

കൊല്ലം: കള്ളന്മാരെ പേടിച്ച് ഇരുപത് പവൻ തൊടിയിൽ കുഴിച്ചിട്ട ദമ്പതികൾ കുഴിച്ചിട്ട സ്ഥലം മറന്നുപോയി. കൊല്ലം ജില്ലയിലെ ചങ്ങന്‍കുളങ്ങര സ്വദേശിനി ഭര്‍ത്താവിനൊപ്പം ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് സ്വര്‍ണവും 15000 രൂപയും തൊടിയിൽ കുഴിച്ചിട്ടത്. എന്നാൽ തിരികെ വന്ന് നോക്കുമ്പോൾ കുഴിച്ചിട്ട സ്ഥലം മറന്നു പോവുകയായിരുന്നു.

Also Read:എല്ലാവരും ഇടതുപക്ഷത്തിനൊപ്പം നിൽക്ക്, നമുക്കൊന്നിച്ച് ഇന്ത്യ പിടിയ്ക്കാം: ഇല്ലെങ്കിൽ കതം ബൈ ബൈ ടാറ്റാ ബൈ ഗയ: ബിനീഷ്

സ്വർണ്ണവും പണവും കണ്ടെടുക്കാൻ കഴിയാതെ വിഷമിച്ച യുവതിയും യുവാവും സ്വർണ്ണം നഷ്ടപ്പെട്ടെന്ന് കാണിച്ച് പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്, ഓച്ചിറ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പുരയിടത്തില്‍ കുഴിച്ചിട്ടതാണോയെന്നു സംശയമുണ്ടെന്ന് ദമ്പതികൾ പറഞ്ഞത്. പിന്നീട്, പോലീസെത്തി വീടും പരിസരവും ഉഴുതു മറിച്ച് 20 പവന്‍ സ്വര്‍ണവും 15,000 രൂപയും കണ്ടെടുക്കുകയായിരുന്നു.

സംഭവം സീരിയസാണെങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ ഈ വാർത്ത വളരെ രസകരമായാണ് ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. മീശമാധവൻ സിനിമയിൽ തൃവിക്രമൻ കാണിച്ചത് പോലെ ഒരു ചുള്ളിക്കമ്പ് സ്ഥലത്ത് വച്ചാൽ മതിയായിരുന്നുവെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button