പാലക്കാട് ഓഫീസിനു മുന്നിൽ ഒടിയൻ നിൽപ്പുണ്ട്, ഒടിയനോടുള്ള സ്നേഹം തുടരുന്നതിൽ നന്ദി: വിഎ ശ്രീകുമാർ

പാലക്കാട്: മോഹൻലാലിനെ നായകനാക്കി വിഎ ശ്രീകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ഒടിയൻ. ചിത്രം പ്രദർശനത്തിനെത്തും മുൻപുതന്നെ ആരാധകർ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകൾ പങ്കുവെച്ചിരുന്നു. എന്നാൽ, ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നിരുന്നില്ല. തുടർന്ന് സംവിധായകൻ വിഎ ശ്രീകുമാറിനെതിരെ ആരാധകർ രൂക്ഷമായ വിമർശനങ്ങളാണ് ഉയർത്തിയത്.

ഇപ്പോൾ ഒടിയൻ എന്ന ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി തിയറ്ററുകളിൽ സ്ഥാപിച്ച ഒടിയൻ ശിൽപങ്ങളെക്കുറിച്ച് വിഎ ശ്രീകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് ചർച്ചയാകുന്നത്. പ്രെമോഷന്റെ ഭാഗമായി തിയറ്ററുകളിൽ സ്ഥാപിച്ച ഒടിയൻ ശിൽപങ്ങളിൽ രണ്ടെണ്ണം പാലക്കാട് ഓഫീസിനു മുന്നിൽ ഇരിപ്പുണ്ടെന്ന് ശ്രീകുമാർ പറയുന്നു. ഒടിയനെ കാണാനും കൂടെ പടമെടുക്കാനും ദിവസവും സന്ദർശകരുണ്ടെന്നും ഒടിയനോടുള്ള സ്നേഹം തുടരുന്നതിൽ നന്ദിയുണ്ടെന്നും ശ്രീകുമാർ പറഞ്ഞു.

വിഎ ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കൂറ് മാറാതിരിക്കാൻ സത്യം ചെയ്യിച്ചു റിസോർട്ടിൽ പാർപ്പിച്ച എംഎൽഎമാരെ തുറന്നു വിട്ട് കോൺഗ്രസ്സ്, ബിജെപിക്ക് തുടർഭരണം

പാലക്കാട് ഓഫീസിനു മുന്നിൽ ഒടിയൻ നിൽപ്പുണ്ട്. പ്രെമോഷന്റെ ഭാഗമായി തിയറ്ററുകളിൽ സ്ഥാപിച്ച ഒടിയൻ ശിൽപങ്ങളിൽ രണ്ടെണ്ണം. ഒടിയനെ കാണാനും കൂടെ പടമെടുക്കാനും ദിവസവും സന്ദർശകരുണ്ട്. ഇന്നു വന്ന അതിഥികളാണിവർ. പടമെടുക്കാൻ അവർ അനുവാദം ചോദിച്ചു. അവരോട് തിരിച്ച് പടമെടുക്കാനുള്ള അനുവാദവും ഓഫീസിലെ സുഹൃത്തുക്കൾ ചോദിച്ചു. ഒടിയനോടുള്ള സ്നേഹം തുടരുന്നതിൽ നന്ദി

Share
Leave a Comment