KeralaLatest NewsNewsWomen

‘ഒരു വൃത്തികെട്ട പെണ്‍ പന്നിക്കൊപ്പം എന്ന് പറഞ്ഞാല്‍ മതി’ ശ്രീജ നെയ്യാറ്റിന്‍കരയുടെ പോസ്റ്റിനു നേരെ അധിക്ഷേപം

സീനത്തിനെയാണ് പരസ്യമായി ജോബി കെ അലക്സ് എന്ന പ്രൊഫൈൽ പൂട്ടിവച്ച ഭീരു വംശീയമായി ആക്ഷേപിച്ചത്

തിരുവനന്തപുരം : വനിതാ ദിനത്തിൽ സാമൂഹിക പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് നേരെ അധിക്ഷേപകമന്റുമായി വിമർശകർ. വിമൻ ഇന്ത്യ മൂവ്മെന്റ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി സീനത്തിനൊപ്പമുള്ള ചിത്രത്തിന് നേരെയാണ് അസഭ്യവാക്കുകളുമായി വിമർശകർ എത്തിയത്.

വനിതാദിന സ്പെഷ്യൽ- ഹിജാബിക്കൊപ്പം എന്ന ക്യാപ്ഷനോടെ ശ്രീജ നെയ്യാറ്റിൻകര പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ജോബി കെ അലക്‌സ് ആണ് വിമർശനവുമായി എത്തിയത്. ‘ഒരു വൃത്തികെട്ട പെണ്‍ പന്നിക്കൊപ്പം എന്ന് പറഞ്ഞാല്‍ മതി. കൂടുതല്‍ ഡെക്കറേഷന്‍ ഒന്നും വേണ്ട’ എന്നാണ് ജോബി കെ അലക്‌സ് എന്നയാളുടെ കമന്റ്. കമന്റ് വിവാദമായതോടെ ഇയാള്‍ ഇത് മുക്കി. ഈ വിഷയത്തിൽ ശ്രീജ സോഷ്യൽ മീഡിയയിൽ മറുപടിയുമായി എത്തി.

read also: സിപിഎംകാർക്ക് തുള്ളാനെന്തിരിക്കുന്നു? ആകെയുള്ളത് ഒരു ചെറു സംസ്ഥാനത്തെ ഭരണം: കുറിപ്പ്

ശ്രീജയുടെ കുറിപ്പ്

‘ഒരു വൃത്തികെട്ട പെൺ പന്നിക്കൊപ്പം എന്ന് പറഞ്ഞാൽ മതി’ … ജോബി കെ അലക്സ് എന്ന ക്രിസംഘിയുടെ വാക്കുകൾ …
വനിതാദിനത്തിൽ ‘ഹിജാബിക്കൊപ്പം ‘ എന്ന തലക്കെട്ടോടെ ഞാൻ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയ്ക്ക് താഴെ ജോബി കെ അലക്സ് എന്ന വംശീയ വാദിയുടെ വിദ്വേഷ കമന്റാണിത് …
ഫോട്ടോയിൽ എന്റെ കൂടെയുണ്ടായിരുന്ന ഹിജാബ് ധാരിയായ സ്ത്രീ വിമൻ ഇന്ത്യ മൂവ്മെന്റിന്റെ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി സീനത്താണ്❤ …. അവരെയാണ് പരസ്യമായി ജോബി കെ അലക്സ് എന്ന പ്രൊഫൈൽ പൂട്ടിവച്ച ഭീരു വംശീയമായി ആക്ഷേപിച്ചത് …
നോക്കൂ …

ഹിന്ദുത്വ പ്രത്യയശാസ്ത്രം പേറുന്ന അല്ലെങ്കിൽ മനുവാദിയായ ഒരുവനല്ല ജോബി കെ അലക്സ് ക്രി സംഘിയാണ് അഥവാ മുസ്ലീം വെറുപ്പ് കൊണ്ട് മാത്രം വംശഹത്യ ലക്ഷ്യം വയ്ക്കുന്ന സംഘ പരിവാറിന്റെ പാത പിന്തുടരുന്ന ക്രിസ്ത്യാനികളായ വംശീയ വാദികളിൽ ഒരുവൻ ….
ഒരു മുസ്ലീം സ്ത്രീയെ കാണുമ്പോൾ വൃത്തികെട്ട പെൺ പന്നി എന്നൊക്കെ വിളിക്കാൻ തോന്നുന്ന ആ ബോധമുണ്ടല്ലോ ആ ബോധം പേറുന്ന മനുഷ്യരുടെ വോട്ടാണ് യു പിയിൽ സംഘ പരിവാറിനെ വീണ്ടും അധികാരത്തിലെത്തിച്ചത് …. മുസ്ലീങ്ങളെ ഇഷ്‌ടമില്ലാത്തവർക്ക് അവരോട് വെറുപ്പുള്ളവർക്ക് വോട്ട് ചെയ്യാൻ ഇന്നീ രാജ്യത്ത് ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടായിരിക്കുന്നു എന്നത് ചെറിയൊരു രാഷ്ട്രീയ കാര്യമല്ല …

നോക്കൂ…
സീനത്ത് എന്ന മുസ്ലീം സ്ത്രീ നേതാവിനെ ജോബി കെ അലക്സ് എന്ന വംശീയ വാദി വൃത്തികെട്ട പെൺ പന്നി എന്ന് വിളിക്കുന്നത് അയാളും സീനത്തുമായി എന്തെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടല്ല സീനത്ത് ഒരു മുസ്ലീം സ്ത്രീ ആയതുകൊണ്ട് മാത്രമാണ് ….

ഇതാണ് ഹിന്ദുത്വ ഇന്ത്യ…. ഈ ഇന്ത്യയിൽ ഇങ്ങനെയൊക്കെയാണ് …

മതേതര ബോധമുള്ള ഹിന്ദുത്വ വിരുദ്ധരായ മനുഷ്യർ മുസ്ലീങ്ങൾക്കൊപ്പം കൂടുതൽ കൂടുതൽ ചേർന്ന് നിൽക്കേണ്ട കാലമാണിത് … പൊതു സമൂഹത്തിൽ മുസ്ലീങ്ങൾക്കെതിരെ വെറുപ്പുത്പാദിപ്പിക്കുന്നതിൽ ഹിന്ദുത്വ വാദികൾ വിജയിച്ചു മുന്നേറുന്ന സാഹചര്യത്തിൽ മുസ്ലീം സമൂഹത്തോട് സ്നേഹത്തിന്റെ രാഷ്ട്രീയം കൺവേ ചെയ്യാൻ മാനവികത രാഷ്ട്രീയമാക്കിയ മനുഷ്യർക്ക് കഴിയേണ്ടതുണ്ട് …

മാർച്ച് 8ന് ഒരു വനിതാദിന പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് വളരെ സന്തോഷത്തോടെ സ്നേഹത്തോടെ സീനത്ത് ഞങ്ങളൊരുമിച്ചിരിക്കുന്ന ആ സെൽഫി എടുത്തത് … അവരത് എന്റെ വാട്സാപ്പിൽ അയക്കുമ്പോൾ ആ ചിത്രത്തിന്റെ രാഷ്ട്രീയ പ്രാധാന്യം മനസിലാക്കിയാണ് ഞാനത് സന്തോഷത്തോടെ എഫ് ബിയിൽ പോസ്റ്റ് ചെയ്യുന്നത് എന്നാൽ ജോബി കെ അലക്സ് എന്ന വംശീയവാദി ക്രിസംഘിയും മറ്റു സംഘികളും ആ ഫോട്ടോയ്ക്ക് താഴെ മുസ്ലീം വംശീയത എഴുതി പിടിപ്പിക്കുമ്പോൾ എനിക്കാകെ സങ്കടവും ദേഷ്യവും തോന്നി …. എന്റെ ഒരു മുസ്ലീം സ്ത്രീ സുഹൃത്തിന് എന്റെ വാളിൽ നിന്ന് ക്രൂരമായ വംശീയാധിക്ഷേപം നേരിടേണ്ടി വരിക … അത് അങ്ങേയറ്റം പ്രതിഷേധാർഹമാണ് സങ്കടമാണ് …

പ്രിയപ്പെട്ട സീനത്ത് നിങ്ങളെ ഞാൻ ചേർത്തു പിടിക്കുന്നു ❤… കൂടെ വിമൻ ഇന്ത്യ മൂവ്മെന്റിലെ മുഴുവൻ സ്ത്രീകളേയും ❤

shortlink

Related Articles

Post Your Comments

Related Articles


Back to top button